ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവർ അർജുനിന് വേണ്ടിയുള്ള തിരിച്ചലിൽ വഴിത്തിരിവ്. നിർണായക വിവരം ലഭിച്ചതായി നാവികസേന വ്യക്തമാക്കി. അഡ്വാൻസ്ഡ് പോർട്ടൽ പോളാർ സിസ്റ്റം ഉപയോഗിച്ചുള്ള സ്‌കാനിങ്ങിൽ ഗംഗാവാലി നദിയിൽ നിന്നാണ് സിഗ്‌നൽ ലഭിച്ചിരിക്കുന്നതെന്നാണ് നാവികസേന വ്യക്തമാക്കുന്നത്.സോണാർ എസ്‌കവേറ്റർ ഉപയോഗിച്ച് അഞ്ചുമണിക്കൂറോളം നടത്തിയ തിരച്ചിലിന് ശേഷമാണ് സൈന്യം നിർണായക ചിത്രം പുറത്തുവിട്ടിരിക്കുന്നത്.ഇതിന്റെ പശ്ചാത്തലത്തിൽ നാവിക സേനയുടെ മുങ്ങൽവിദഗ്ധർ പരിശോധന ആരംഭിച്ചിരിക്കുകയാണ്.
സൈഡ് സ്‌കാൻ സോണാർ ഓപ്പറേഷൻസ് ബൈ ഇന്ത്യൻ നേവി എന്ന ചിത്രമാണ് സേന പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ വാഹനം ഉണ്ടാകാൻ ഇടയുള്ള രണ്ട് സ്ഥലങ്ങളും രണ്ട് സ്ഥലങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൽ കോൺടാക്ട് 1 എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്ത് അർജുൻ ഓടിച്ചിരുന്ന വാഹനം 90 ശതമാനവും ഉണ്ടെന്നാണ് സേനയുടെ കണക്കുകൂട്ടൽ.
ശബ്ദതരംഗങ്ങൾവെള്ളത്തിനടിയിലേക്ക് വിട്ട്, അവിടെയുള്ള സാധനങ്ങൾ കണ്ടെത്തുക എന്ന സംവിധാനമാണ് നാവികസേന ഉപയോഗിച്ചത്. ഇതിനെത്തുടർന്ന് പകർത്തിയ ചിത്രങ്ങളാണ് ലോറിയുടേതെന്ന് സംശയിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഈ പ്രദേശം കേന്ദ്രീകരിച്ചാണ് പരിശോധനകൾ
Leave a Comment