ശ്രീനഗർ :ജമ്മു കാശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സൈനികർ ഒരു പാക് സൈനികനെ വധിച്ചു. ഒരു സൈനികന് വീരമൃത്യു വരിച്ചു. അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു. ആക്രമണമുണ്ടായത് നിയന്ത്രണ രേഖയ്ക്ക് സമീപം മാചൽ സെക്ടറിലാണ്. ഏറ്റുമുട്ടൽ തുടരുകയാണ്.
വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിലാണ് സംഭവം. ആക്രമണം നടത്തിയത് ഭീകരരരുമായി ബന്ധമുള്ള പാക് സൈന്യമാണ്.ഇന്ന് പുലർച്ചയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു സൈനികർ ഇവിടെയെത്തിയത്. എന്നാൽ പരിശോധനയ്ക്കിടെ ഇവർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.വെടിവെപ്പിനെ തുടർന്ന് കൂടുതൽ സൈനികരെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.
പാക് ബോഡർ ആക്ഷൻ ടീമിന്റെ ആക്രമണം പരാജയപ്പെടുത്തിയെന്ന് സൈന്യം പറഞ്ഞു. പരിക്കേറ്റ സൈനികരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ കുപ്‌വാരയിലുണ്ടായ നാലാമത്തെ ഏറ്റുമുട്ടലാണിത്.
Leave a Comment