പാലക്കാട് മണ്ണാർക്കാട് പി.കെ ശശിക്ക് എതിരെ സിപിഎം നടത്തിയ പ്രകടനത്തിലെ മുദ്രാവാക്യം വിളിക്കെതിരെ രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി. സിപിഎം രണ്ട് കാലുകളും വെട്ടിമാറ്റിയ സി സദാനന്ദൻ മാസ്റ്ററുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഹരീഷ് പേരടി സമൂഹമാധ്യമങ്ങളിലൂടെ സിപിഎമ്മിനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചത്. 30 വർഷങ്ങൾക്കുശേഷമുള്ള ഈ എഐ കാലത്തും കയ്യും കാലും വെട്ടുന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ തലച്ചോറിലെ സ്വപ്നം എന്ന് അദ്ദേഹം തന്റെ കുറിപ്പിൽ സൂചിപ്പിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
വിപ്ലവ സിംഗങ്ങളുടെ മണ്ണാർക്കാട്ടെ പുതിയതല്ലാത്ത പഴയ മുദ്രാവാക്ക്യം കേട്ടു..”കൈയ്യും വെട്ടും കാലും വെട്ടും” ചുരുക്കി പറഞ്ഞാൽ ശശിയെ സദാന്ദനാക്കും എന്ന്…30 വർഷങ്ങൾക്കുശേഷമുള്ള ഈ AI കാലത്തും ഇതാണ് ഇവരുടെ തലച്ചോറിലെ സ്വപ്നം..പ്രിയപ്പെട്ട സാംസ്കാരിക നായിക്കളെ..ഒരു തുള്ളി ചോര വീഴാത്ത പാദ പൂജയെക്കാൾ സാംസ്കാരിക അധ:പതനമാണ് ലീറ്റർ കണക്കിന് മനുഷ്യ രക്തം ഒഴുക്കുന്ന ഈ പാദ സമർപ്പണമെന്ന മനുഷ്യ കുരുതി…ഒരിക്കലും തിന്ന് തീരാത്ത ആ വിപ്ലവ പഴം വായിലുള്ളതുകൊണ്ട് ഈ വിഷയത്തിൽ ശ്വാസം പോലും പുറത്ത് വരാത്ത എല്ലാ സാംസ്കാരിക പുരോഗമന രോമങ്ങൾക്കും നടുവിരൽ നമസ്ക്കാരം..🖕🏼🖕🏼🖕🏼
Discussion about this post