ഡല്‍ഹി: ഗുജറാത്തിലെ ട്രെയിന്‍ കോച്ചുകള്‍ നിര്‍മ്മിക്കുന്ന കനേഡിയന്‍ കമ്പനിയായ ബോംബാര്‍ഡിയര്‍ കമ്പനിയില്‍ നിര്‍മ്മിച്ച ബോഗികള്‍ കയറ്റുമതി ആരംഭിക്കുന്നതായ വാര്‍ത്ത മോദിസര്‍ക്കാരിന്റെ ‘മേയ്ക്ക് ഇന്‍ ഇന്ത്യ’പദ്ധതിയുടെ ക്രെഡിറ്റില്‍ വെക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ബി.ജെ.പി അനുകൂലികള്‍ ശ്രമിക്കുകയാണെന്ന ആരോപണം എതിരാളികള്‍ ഉയര്‍ത്തിയിരുന്നു.
ഗുജറാത്തില്‍ നിര്‍മ്മിച്ച ബോഗികളുടെ കയറ്റുമതി 2012ലാണ് കമ്പനി ആരംഭിക്കുന്നത്. അതു സംബന്ധിച്ച് അന്ന് വന്ന വാര്‍ത്തയാണ് ബി.ജെ.പി അനുകൂലികള്‍ മേയ്ക്ക് ഇന്‍ ഇന്ത്യക്ക് വേണ്ടി ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് എന്നായിരുന്നു ആരോപണം.
എന്നാല്‍ ഓസ്ട്രേലിയയിലേക്ക് മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തന്നെയാണ് റെയില്‍വെ കോച്ചുകള്‍ കയറ്റുമതി ചെയ്യുന്നതെന്ന് വിശദീകരിക്കുന്ന തെളിവുകളുമായി സോഷ്യല്‍ മീഡിയകളില്‍ മോദി അനുകൂലികള്‍ രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഓസ്ട്രേലിയയുമായി കോച്ചുകള്‍ കൈമാറാന്‍ കരാര്‍ ഒപ്പിട്ടതിന്റെ മാധ്യമവാര്‍ത്തകള്‍ സഹിതമാണ് ആരോപണത്തെ എതിരിടുന്നത്.
മെയ്ക് ഇന്ത്യയുടെ ഭാഗമായി ബോംബറേഡിയന് കമ്പനിക്കുവേണ്ടി ഓസ്ട്രേലിയയിലേക്കുള്ള മെട്രോ കോച്ചുകള്‍ ഇന്ത്യയില്‍ ഉണ്ടാക്കാനുള്ള കരാര്‍ ഒപ്പിട്ടതിനു ശേഷമുള്ള 2015 ജൂണിലെ എക്കണോമിക് ടൈംസിലെ വാര്‍ത്തയിലും,.
് കഴിഞ്ഞ ദിവസം ആദ്യ കണ്സൈന്മെന്റ് ഓസ്ട്രേലിയയില്‍ എത്തിയതിനു ശേഷമുള്ള ഒരു ഓസ്ട്രേലിയന്‍ ന്യൂസ് പോര്‍ട്ടലായ ഓസ്ട്രേലിയ നെറ്റ് വര്‍ക് ന്യൂസില്‍ വന്ന വാര്‍ത്തയിലും കരാര്‍ മെയ്ക് ഇന്ത്യയുടെ ഭാഗമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എക്കണോമിക് ടൈംസില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ വന്ന വാര്‍ത്തയുടെ ലിങ്ക്
കനേഡേിയന് കമ്പനി തുടങ്ങിയത് ഗുജ്റാള്‍ സര്‍ക്കാരിന്റെ കാലത്തെങ്കിലും ആ കമ്പനി മെയ്ക് ഇന്ത്യ പദ്ധതി പ്രകാരം കോച്ചുകള്‍ കൈമാറുന്നതില്‍ എന്ത് തെറ്റാണ് ഉള്ളതെന്നും വാര്‍ത്ത ഫെയ്ക് ആണ് എന്ന് പ്രചരിപ്പിക്കുന്നവരോട് മോദി അനുകൂലികള്‍ ചോദിക്കുന്നു.
അണ് ഒഫിഷ്യല്‍ സുബ്രഹ്മണ്യന് സ്വാമി എന്ന പേജിലാണ് കോച്ചുകള്‍ കൈമാറിയത് മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് എന്നത് ബിജെപി അനുകൂലികള്‍ പ്രചരിപ്പിക്കുന്ന ഫെയ്ക് ന്യൂസ് ആണെന്ന വാര്‍ത്ത വന്നത്. കേരളത്തിലെ വിവിധ മാധ്യമങ്ങളും ഈ വിഷയം ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ ഇതെല്ലാം വ്യാജമെന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ പുറത്ത് വരുന്ന തെളിവുകള്‍.
ഓസ്ട്രേലിയന്‍ ന്യൂസ് പോര്‍ട്ടലില്‍ വന്ന വാര്‍ത്തയുടെ ലിങ്ക്
Discussion about this post