തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം ; എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം ; മൂന്ന് സീറ്റുകൾ നേടി എൻഡിഎ

Published by
Brave India Desk

തിരുവനന്തപുരം : സംസ്ഥാനത്ത് നടന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. 13 ജില്ലകളിലായി 49 തദ്ദേശ വാർഡുകളിലേക്ക് ആയിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നത്. 49 സീറ്റിൽ എൽഡിഎഫും യുഡിഎഫും 23 സീറ്റുകൾ വീതം നേടി. മൂന്ന് സീറ്റുകളിൽ എൻഡിഎ സ്ഥാനാർത്ഥികളും വിജയിച്ചു.

തിരുവനന്തപുരത്ത് 8 സീറ്റുകളിലേക്ക് ആയിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. മുഴുവൻ സീറ്റുകളിലും എൽഡിഎഫ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്. കൊല്ലത്ത് നാലു വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും വിജയിച്ചു. പത്തനംതിട്ടയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളിലും യുഡിഎഫ് വിജയിച്ചു.

ആലപ്പുഴയിൽ മൂന്ന് വാർഡുകളിലേക്ക് ആയിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നത്. രണ്ടു വാർഡുകളിൽ എൽഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. കോട്ടയത്ത് രണ്ടു വാർഡുകളിൽ എൽഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു. ഇടുക്കിയിൽ രണ്ട് സീറ്റിൽ യുഡിഎഫും ഒരു സീറ്റ് വീതം എൽഡിഎഫും ബിജെപിയും സ്വന്തമാക്കി. എറണാകുളത്ത് മൂന്ന് വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും വിജയിച്ചു.

തൃശ്ശൂർ ജില്ലയിൽ മൂന്ന് വാർഡുകളിലേക്ക് ആയിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നത്. രണ്ടിടത്ത് എൽഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. പാലക്കാട് 5 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും വിജയിച്ചു. മലപ്പുറത്ത് നാലു വാർഡുകളിലും യുഡിഎഫ് വിജയിച്ചു. കോഴിക്കോട് മൂന്നിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും വിജയിച്ചു. കണ്ണൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 3 സിറ്റിംഗ് സീറ്റുകളും എൽഡിഎഫ് നിലനിർത്തി. കാസർകോട് മൂന്നു വാർഡുകളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു.

Share
Leave a Comment