എറണാകുളം : നടി ഹണി റോസിനെ അപമാനിച്ച കേസിൽ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ സമ്മതിക്കാതെ ബോബി ചെമ്മണ്ണൂർ . ജാമ്യ ഉത്തരവുമായി അഭിഭാഷകൻ കാക്കനാട് ജില്ലാ ജയിലിൽ എത്തിയിട്ടും ബോബി ചെമ്മണ്ണൂർ സഹകരിക്കാൻ തയ്യാറായില്ലെന്നാണ് വിവരം. ചൊവ്വാഴ്ച പകൽ മുന്നരയ്ക്കാണ് ഹൈക്കോടതി ജാമ്യ ഉത്തരവ് പുറത്തുവിട്ടത് .
ജാമ്യ ഉത്തരവ് ജയിലിൽ കൊണ്ടുവരേണ്ടെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകനെ അറിയിക്കുകയായിരുന്നു. ജാമ്യ അപേക്ഷയുമായി എത്തിയാലും ബോണ്ടിൽ ഒപ്പുവെക്കില്ല എന്നും അഭിഭാഷകനെ അറിയിച്ചു. ഇതോടെയാണ് അഭിഭാഷകർ ജയിലിനു മുന്നിൽ എത്തിയിട്ടും ജാമ്യ അപേക്ഷയുമായി ജയിലിൽ കയറാതെയിരുന്നത് .
ജയിനുള്ളിൽ ജാമ്യം ലഭിക്കാതെ സാങ്കേതിക കാരണങ്ങളാൽ തുടരുന്ന ആളുകൾക്ക് ജാമ്യം ലഭിക്കുന്നത് വരെ തന്റെ പോരാട്ടം തുടരുമെന്ന് ബോബി അഭിഭാഷകരെ അറിയിച്ചുവെന്നാണ് വിവരം. അവർക്ക് ജാമ്യത്തിന് അവസരം ഒരുക്കിയ ശേഷമേ താൻ പുറത്തിറങ്ങു എന്നും വ്യക്തമാക്കുന്നു. നിലവിൽ കാക്കനാട് ജില്ലാ ജയിലിലാണ് ബോബിയുള്ളത്.
സ്വാഭാവിക ഉപാധികളോടെയാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 50000 രൂപയും രണ്ട് ആൾ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം. ഒപ്പം അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണമായും സഹകരിക്കണം, ഏത് ഘട്ടത്തിലും അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചാൽ ഹാജരാകണം തുടങ്ങിയ നിർദേശങ്ങളും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. തെറ്റ് ആവർത്തിച്ചാൽ ജാമ്യം റദ്ദ് ചെയ്യും.
Discussion about this post