വരുന്നു യു പി ഐ മാതൃകയിൽ മറ്റൊരു ഡിജിറ്റൽ വിപ്ലവം; വായ്‌പകൾ ലഭിക്കാൻ ഇനി കാത്തിരിക്കേണ്ടി വരില്ല

Published by
Brave India Desk

കൊച്ചി: യു പി ഐ മാതൃകയിൽ മറ്റൊരു ഡിജിറ്റൽ വിപ്ലവത്തിന് തുടക്കം കുറിക്കാനൊരുങ്ങി റിസർവ് ബാങ്ക്. വായ്പ്പകൾക്ക് അർഹരായവർക്ക് തങ്ങളുടെ അക്കൗണ്ടിൽ ഉടനടി തുക ലഭ്യമാകുന്ന തരത്തിലുള്ള യുണിഫൈഡ് ലെൻഡിംഗ് ഇന്റർഫേയ്‌സ് അഥവാ (യു.എൽ.ഐ) എന്ന ഡിജിറ്റൽ പ്ളാറ്റ്ഫോം ആണ് റിസർവ് ബാങ്ക് ഒരുക്കുന്നത്.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ക്രെഡിറ്റ് വിശകലന ഏജൻസികൾ എന്നിവരുടെ കൈവശമുള്ള വിവരങ്ങൾ ഡിജിറ്റലായി വിലയിരുത്തി അതിവേഗം വായ്പ അനുവദിക്കും എന്നാണ് ഈ സംവിധാനത്തിന്റെ പ്രേത്യേകത. ഇതോടു കൂടി ഉപഭോക്താക്കളുടെ വ്യക്തിഗത പരിശോധനാ സമയം ഗണ്യമായി കുറയും.

ജൻ ധൻ ആധാർ മൊബൈൽ (ജെ.എ.എം), യു.പി.ഐ, യു.എൽ.ഐ ത്രയം ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ ലോക നിലവാരത്തിലാക്കുമെന്നും, യു.പി.ഐ പേയ്മെന്റിന് സമാനമായ വിപ്ളവം വായ്പാ വിതരണ രംഗത്തും സാദ്ധ്യമാകുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് പറഞ്ഞു

Share
Leave a Comment

Recent News