എന്താരു അച്ചടക്കം; എന്തുകൊണ്ടാണ് ഉറുമ്പുകൾ വരിവരിയായി പോകുന്നത്? പട്ടാളച്ചിട്ട ആര് പഠിപ്പിച്ചു?

Published by
Brave India Desk

ദിവസവും നമ്മൾ ഒരു തവണയെങ്കിലും കാണുന്ന ജീവിയാണ് ഉറുമ്പുകൾ. പഞ്ചസാരപാത്രത്തിനരികെ മധുരപലഹാരത്തിരികെ,അല്ലെങ്കിൽ വീട്ടുമുറ്റത്ത് നിരനിരയായി പോകുന്നത്. എന്ത് കൊണ്ടാണ് ഉറുമ്പുകൾ ഇങ്ങനെ വരിവരിയായി പോകുന്നതെന്ന് എന്നെങ്കിലും ചിന്തിച്ചിട്ട് നോക്കിയിട്ടുണ്ടോ? ഇടയ്ക്കു വച്ച് എന്തെങ്കിലും തടസമുണ്ടായാൽ പോലും ,അവ വളരെ ക്ര്യത്യമായി മുന്നേ പോകുന്ന വരിയിൽ എത്തിച്ചേരും. ചെറുപ്പത്തിൽ ഉറുമ്പുകള വരിതെറ്റിക്കാൻ നമ്മൾ പല കുറുമ്പും കാണിച്ചിട്ടുണ്ടാകും.

തേനീച്ചകൾക്കും ഉറുമ്പുകൾക്കും മറ്റും മണത്തറിയുന്നതിനുള്ള കഴിവ് വളരെയധികമുണ്ട്. ഒരേ കൂട്ടിലെ അംഗങ്ങൾ തമ്മിൽ തിരിച്ചറിയുന്നത് മണത്തിലൂടെയാണ്. ശരിയായ മണം ഇല്ലാത്തവരെ അവർ കൂട്ടിലേക്ക് അടുപ്പിക്കാറില്ല. ഈ കഴിവ് പ്രധാനമായും ഭക്ഷണം കണ്ടെത്താനാണ് അവ ഉപയോഗിക്കുന്നത്. ഉറുമ്പുകളുടെ കൂട്ടത്തിലെ നിരീക്ഷകരായ സ്‌കൗട്ടിങ് ഉറുമ്പുകൾ ഭക്ഷണമുള്ള സ്ഥലം കണ്ടെത്തിയാലുടൻ കൂട്ടിലേക്ക് തിരിക്കുന്നു. വഴി നീളെ ഒരു രാസവസ്തു വീഴ്ത്തിക്കൊണ്ടായിരിക്കും ഇവയുടെ മടക്കയാത്ര. ഫെറോമോൺ എന്നാണ് ഈ രാസവസ്തുവിന്റെ പേര്. വയറിന്റെ പിന്നറ്റത്തിലുള്ള ഒരു ഗ്രന്ഥിയാണ് ഇത് ഉത്പാദിപ്പിക്കുന്നത്. വയറിന്റെ അറ്റം ഉരസി നന്നേ ചെറിയ അളവിൽ ഈ രാസവസ്തു വഴിയിൽ തേക്കുന്നു .ഇതാണ് പുറകെ വരുന്നവർക്കുള്ള സിഗ്‌നൽ .ഉറുമ്പുകൾ ഈ വിദ്യ ഉപയോഗിച്ചാണ് പുതുതായി കണ്ടുപിടിച്ച ഭക്ഷണ സ്ഥലത്തേക്ക് മറ്റുള്ളവയെ നയിക്കുകയും,പുതിയ താമസസ്ഥലത്തേക്ക് വഴി കാണിക്കുകയും,അതെ പോലെ അപകടം പറ്റിയ സ്ഥലത്തേക്ക് കൂടുതൽ പേരെ ആകർഷിക്കുകയും ചെയ്യുന്നത് .

ഉറുമ്പുകൾ മണവും രുചിയും ഒക്കെ അറിയുന്നത് ഒരേ അവയവങ്ങൾ കൊണ്ടാണ്. ഫെറോമോൺ പോലെയുള്ള രാസവസ്തുക്കൾ തിരിച്ചറിയാനുള്ള ഇന്ദ്രിയങ്ങൾ അവയുടെ ശരീരത്തിൽ എവിടെയും ആകാം. ചിത്ര ശലഭങ്ങൾ, തേനീച്ചകൾ എന്നിവയും രാസവസ്തുക്കളുടെ സഹായത്തോടെ ആശയ വിനിമയം നടത്താറുണ്ട്.

അതേസമയം ഭക്ഷ്യവസ്തുക്കൾ ചവച്ചരച്ച് കഴിക്കാൻ ഉറുമ്പുകൾക്കാവില്ല. അതിനാൽത്തന്നെ ഭക്ഷ്യവസ്തുക്കളിലെ സത്ത് വലിച്ചെടുത്ത് ബാക്കിഭാഗം ഉപേക്ഷിച്ച് പോകുകയാണ് ഇവയുടെ പതിവ്. റാണി ഉറുമ്പ് മരിച്ചാൽ കോളനി മുഴുവൻ മരിക്കും

 

Share
Leave a Comment

Recent News