തിരുവനന്തപുരം; സംസ്ഥാനത്തിന്റെ ബെവ്‌കോ മദ്യം ലക്ഷദ്വീപികേക്കും എത്തുന്നു.ടൂറിസം പ്രോത്സാഹിപ്പിക്കാനായി ലക്ഷദ്വീപ് പ്രൊമോഷൻ കൗൺസിലിൻറെ അപേക്ഷപ്രകാരം അങ്ങോട്ടേക്കു മദ്യം കയറ്റി അയയ്ക്കാനാണു ബവ്‌കോയുടെ തീരുമാനം. കൊച്ചിയിലെ വെയർഹൗസുകളിൽ നിന്നുള്ള മദ്യമാണു കപ്പൽ മാർഗം ദ്വീപിലെത്തിക്കുക. നിലവിലെ അബ്കാരി നിയമപ്രകാരം മദ്യം കയറ്റി അയ്ക്കാൻ കഴിയില്ല. ഇതിനായി നികുതി വകുപ്പ് പ്രത്യേകം ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
മദ്യനിരോധനം നീക്കാനുള്ള തീരുമാനത്തിനെതിരെ ഒരുവിഭാഗത്തിന്റെ വിമർശനം ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ വർഷം എക്‌സൈസ് നിയമത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഭരണകൂടം ഭേദഗതി വരുത്തുകയായിരുന്നു. ബിൽ നിലവിൽ വരുന്നതോടെ 1979-ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമം ഇല്ലാതാവും. കർശനമായ മദ്യനിരോധനമുള്ള ലക്ഷദ്വീപിലെ ജനവാസമില്ലാത്ത ബങ്കാരം ദ്വീപിൽ ടൂറിസ്റ്റുകൾക്കുമാത്രമാണ് നിലവിൽ നിയന്ത്രണത്തോടെ മദ്യം വിളമ്പുന്നത്. ഇത് കവരത്തി, മിനിക്കോയ്, കടമം റിസോർട്ടുകളിലേക്കുകൂടി വ്യാപിപ്പിക്കാൻ 2021ൽ ശ്രമിച്ചെങ്കിലും ജനകീയ പ്രതിരോധം കാരണം നടന്നിരുന്നില്ല.
Leave a Comment