ലോർഡ്‌സിൽ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ടിന്റെ സൂപ്പർ ബാറ്റ്‌സ്മാൻ ജോ റൂട്ട് തന്റെ 37-ാം ടെസ്റ്റ് സെഞ്ച്വറി നേടിയിരുന്നു. ഈ നേട്ടത്തോടെ രാഹുൽ ദ്രാവിഡിന്റെ 36 സെഞ്ച്വറികളെ മറികടന്ന്, ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ നേടിയവരുടെ പട്ടികയിൽ റൂട്ട് അഞ്ചാം സ്ഥാനത്തെത്തി.
ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ നേടിയ കളിക്കാർ
51 – സച്ചിൻ ടെണ്ടുൽക്കർ
45 – ജാക്വസ് കാലിസ്
41 – റിക്കി പോണ്ടിംഗ്
38 – കുമാർ സംഗക്കാര
37* – ജോ റൂട്ട്
199 പന്തിൽ നിന്ന് 104 റൺസ് നേടിയ ജോ റൂട്ടിന്റെ മികവിൽ ഇംഗ്ലണ്ട് 387 റൺസാണ് നേടിയത്. ജസ്പ്രീത് ബുംറയാണ് 5 വിക്കറ്റ് നേടി ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി റെക്കോഡിൽ ദ്രാവിഡിനെ മറികടന്ന റൂട്ട്, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഔട്ട്‌ഫീൽഡ് ക്യാച്ചുകൾ നേടിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. കരുൺ നായരെ പുറത്താക്കിയ ക്യാച്ച് നേടി റൂട്ട് തന്റെ 211-ാം ക്യാച്ച് പൂർത്തിയാക്കി ദ്രാവിഡിന്റെ 210-ാം ക്യാച്ചിനെ മറികടന്നു. 205 ക്യാച്ചുകളുമായി മുൻ ശ്രീലങ്കൻ താരം മഹേല ജയവർധന മൂന്നാം സ്ഥാനത്താണ്.
അതേസമയം മത്സരത്തിലേക്ക് വന്നാൽ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ എടുത്ത 387 റൺസ് പിന്തുടർന്ന ഇന്ത്യ 145 – 3 എന്ന നിലയിലാണ് നിൽക്കുന്നത്.
Discussion about this post