അമരാവതി: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു നിർമ്മാണത്തിൽ ജഗൻമോഹൻ സർക്കാർ വൻ അഴിമതി നടത്തിയതായി ആന്ധ്രാമുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. നെയ്യിന് പകരം സർക്കാർ ലഡ്ഡു നിർമ്മിയ്ക്കാൻ മൃഗക്കൊഴുപ്പ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. ലോക പ്രസിദ്ധമായ ലഡ്ഡു നിർമ്മിയ്ക്കാൻ നിലവാരം കുറഞ്ഞ സാധനങ്ങൾ ആണ് സർക്കാർ ഉപയോഗിച്ചിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. എൻഡിഎയുടെ പരിപാടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ച് വർഷക്കാലമായി തിരുമല തിരുപ്പതി ക്ഷേത്രത്തിന്റെ മുഴുവൻ അധികാരവും ജഗൻമോഹൻ സർക്കാരിന് ആയിരുന്നു. ഇവർ ക്ഷേത്രത്തിൽ നിന്നും ഭക്തർക്ക് നൽകുന്ന അന്നദാനത്തിലും ലോകപ്രസിദ്ധമായ തിരുപ്പതി ലഡ്ഡുവിലും കൃത്രിമം കാണിച്ചു. അന്നദാനത്തിനും ലഡ്ഡുവുണ്ടാക്കാനുമായി നിലവാരം കുറഞ്ഞ അസംസ്‌കൃത വസ്തുക്കൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിലൂടെ വൻ അഴിമതിയാണ് സംസ്ഥാന സർക്കാർ നടത്തിയത്.
ലഡ്ഡുവുണ്ടാക്കാനുള്ള ശുദ്ധമായ നെയ്യിന് വലിയ പണം ചിലവാകും. ഇത് ഒഴിവാക്കാൻ വേണ്ടിയാണ് മൃഗക്കൊഴുപ്പ് ചേർക്കുന്നത്. ഇപ്പോൾ നമ്മൾ മികച്ച ഗുണമേന്മയുള്ള നെയ്യാണ് ലഡ്ഡു നിർമ്മാണത്തിനായി ഉപയോഗിക്കുന്നത് എന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
Leave a Comment