മലപ്പുറത്ത് 26കാരൻ വീണത് 15 കാരന്റെ ഹണിട്രാപ്പിൽ; കൊടൈക്കനാൽ ട്രിപ്പിന് പോയ സംഘത്തെ ജയിൽട്രിപ്പിന് കൊണ്ടുപോയി പോലീസ്

Published by
Brave India Desk

മലപ്പുറം: സോഷ്യൽമീഡിയയിലൂടെ പരിചയത്തിലായി വിളിച്ചുവരുത്തി മർദ്ദിച്ച് പണം കവർന്ന കേസിൽ അഞ്ചംഗസംഘത്തെ പിടികൂടി പോലീസ്. ഹണിട്രാപ്പ് സംഘത്തെയാണ് പിടികൂടിയത്. അരീക്കോട് കാവന്നൂർ സ്വദേശി ചാലക്കണ്ടി വീട്ടിൽ അൻവർ സാദത്ത് (19)പുത്തലം സ്വദേശി ആഷിക്(18) എടവണ്ണ സ്വദേശി കണ്ണീരി വീട്ടിൽ ഹരികൃഷ്ണൻ(18) പ്രായപൂർത്തിയാകാത്ത രണ്ടുപേർ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കാവന്നൂർ സ്വദേശിയായ 26കാരനാണ് ഹണിട്രാപ്പിൽ അകപ്പെട്ടത്. 15കാരന്റെ പേരിലാണ് ഇയാളെ ഹണിട്രാപ്പിൽ കുരുക്കിയത്. 15 കാരനാണ് പദ്ധതി തയ്യാറാക്കിയതും 26 കാരനെ സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ടതും. സൗഹൃദം ശക്തമായതോടെ അരീക്കോട് വച്ച് കൗമാരക്കാരനെ കാണാമെന്ന് പരാതിക്കാൻ പറഞ്ഞത്. എന്നാൽ അരീക്കോടെത്തിയ 26കാരനെ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയും പണം തട്ടുകയും ചെയ്തു. ആദ്യം 20,000 രൂപയും പിന്നീട് 2 ലക്ഷം രൂപയും ഘട്ടം ഘട്ടമായി ആവശ്യപ്പെട്ടു.

ഭീഷണിയ്ക്ക് വഴങ്ങിയ 26കാരൻ ആദ്യം 40,000 രൂപ നൽകിയെങ്കിലും പിന്നീട് പോലീസിനെ വിവരം അറിയിച്ചു. പോലീസ് അന്വേഷിച്ചെത്തിയപ്പോൾ കൊടൈക്കനാലിൽ ട്രിപ്പിന് പോയേക്കുമായിരുന്നു സംഘം. ട്രിപ്പ് തിരിച്ചെത്തിയ ഇവരെ പിന്നീട് വലയിലാക്കി.

Share
Leave a Comment

Recent News