ആഴ്ച്ചയില്‍ 15 മണിക്കൂര്‍ മാത്രം ജോലി, ശമ്പളം 2 കോടി, മൈക്രോസോഫ്റ്റ് ടെക്കിയുടെ ശമ്പളം കേട്ട് ഞെട്ടി നെറ്റിസണ്‍സ്

Published by
Brave India Desk

 

ആഴ്ചയില്‍ വെറും 15 മണിക്കൂര്‍ മുതല്‍ 20 മണിക്കൂര്‍ വരെ മാത്രം ജോലി പക്ഷേ ശമ്പളം എത്രയെന്ന് കേട്ടാല്‍ ഞെട്ടും. മൈക്രോസോഫ്റ്റില്‍ ജോലി ചെയ്യുന്ന തന്റെ സുഹൃത്തിന്റെ ശമ്പളത്തെക്കുറിച്ച് റോണാ വാങ് എന്ന യുവതിയാണ് എക്‌സിലൂടെ പങ്കുവെച്ചത്. വെറും 15 മണിക്കൂര്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ ശമ്പളം 300,000 ഡോളര്‍ (ഏകദേശം 2 കോടി രൂപ) ആണ് യുവാവിന്റെ വാര്‍ഷിക വരുമാനം എന്നും യുവതി പോസ്റ്റില്‍ വെളിപ്പെടുത്തി.

സോഷ്യല്‍മീഡിയയില്‍ യുവതിയുടെ പോസ്റ്റ് വൈറലായതോടെ സമ്മിശ്രപ്രതികരണങ്ങളാണ് ലഭിച്ചത്. ‘ നമ്മള്‍ ആസ്വദിക്കുന്ന കാര്യങ്ങളിലും ഹോബികളിലും സമയം ചെലവഴിക്കാന്‍ കഴിഞ്ഞാല്‍ അതൊരു മികച്ച ജോലിയാണ് ‘ ഒരാള്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല കഴിവുള്ള ആളുകള്‍ക്ക് ശമ്പളം നല്‍കുന്നത് അവര്‍ എത്ര സമയം ജോലി ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലല്ലെന്നും മറ്റൊരാള്‍ പറഞ്ഞു.

 

അതേസമയം കമ്പനികള്‍ ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കുന്നതുകൊണ്ടാണ് കഴിവുള്ള ആളുകള്‍ അവിടെനിന്ന് മറ്റു കമ്പനികളിലേക്ക് മാറി പോകാത്തത് എന്നും പലരും പ്രതികരിച്ചു. മുമ്പ് ഒരു ആമസോണ്‍ ജീവനക്കാരന്‍ ഒരു ജോലിയും ചെയ്യാതെ തന്നെ തനിക്ക് 370,000 ഡോളര്‍ (ഏകദേശം 3 കോടി രൂപ) വാര്‍ഷിക വരുമാനമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

ഗൂഗിളില്‍ നിന്ന് പിരിച്ചുവിട്ടതിന് ശേഷം ആണ് താന്‍ ആമസോണില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതെന്നും ഇദ്ദേഹം പങ്കുവെച്ചിരുന്നു. ആമസോണില്‍ താന്‍ വളരെ കുറച്ച് ജോലികള്‍ മാത്രമേ ചെയ്യുന്നുള്ളൂ എന്നാല്‍ ഇത് സൂപ്പര്‍വൈസര്‍മാരുടെ ശ്രദ്ധയില്‍ പെടാതെ വിജയകരമായി മുന്നോട്ടു പോവുകയാണ് എന്നുമാണ് യുവാവ് അന്ന് പറഞ്ഞത്.

 

Share
Leave a Comment

Recent News