തിരുവനന്തപുരം: സോളാര്‍ കമ്മീഷനെ വിമര്‍ശിച്ച് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്. കമ്മിഷന് മുന്‍വിധിയോടെയാണ് പെരുമാറുന്നത്. ജഡ്ജിമാരെ വിമര്‍ശിക്കരുതെന്ന് പറയുന്നത് ശരിയല്ല. ജഡ്ജിമാര്‍ക്ക് വിമര്‍ശിക്കാമെങ്കില്‍ തിരിച്ചുമാകാം.
ചില സമയങ്ങളില്‍ കമ്മിഷന് പരിധിവിടുന്നു. ജഡ്ജിമാര്‍ക്ക് പരിധി വിടാമെങ്കില്‍ എന്തുകൊണ്ടാണ് ജനപ്രതിനിധികള്‍ക്ക് അത് കഴിയാത്തതെന്നും തങ്കച്ചന് ചോദിച്ചു. അന്തിമ തീരുമാനമെടുക്കുക ജനകീയ കോടതിയാണെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
സോളര്‍ കമ്മിഷനെ അനാദരിച്ചെന്ന ആക്ഷേപത്തില്‍ തൊഴില്‍മന്ത്രി ഷിബു ബേബി ജോണിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കമ്മിഷന് നടത്തിയത്. മന്ത്രിസ്ഥാനത്തിരുന്നുള്ള ഇത്തരം പരാമര്‍ശങ്ങള്‍ ഉചിതമല്ല. മറുപടി തൃപ്തികരമല്ലെങ്കിലും ഖേദപ്രകടനം അംഗീകരിക്കുകയാണെന്ന് കമ്മിഷന് അറിയിച്ചു.
Discussion about this post