സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Published by
Brave India Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ആറ് ജില്ലയിൽ ആണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത് . ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ, എന്നീ ജില്ലകളിൽ കാലാവസ്ഥാ വിഭാഗം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .

കടൽ തീരം പ്രക്ഷുബ്ധമായി തുടരുന്നതിനാൽ കേരളാ തീരത്ത് മൽസ്യബന്ധനത്തിന് പോകരുത് എന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത നാല് ദിവസത്തേക്ക് കേരളാ കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും ശക്തമായ കാറ്റ് വീശാൻ സാധ്യത നിലനിൽക്കുന്നത് കൊണ്ടാണിത്. 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ് 55 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും സാധ്യതയുണ്ട്.

അതേസമയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത നാല് ദിവസങ്ങളിൽ തുലാവർഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. നാല്‌ ദിവസത്തിനുള്ളിൽ കാലവർഷം പൂർണമായി വിടവാങ്ങും. കൊല്ലവർഷത്തിലെ തുലാമാസത്തിൽ ലഭിക്കുന്ന മഴയാണ് തുലാവർഷം എന്നറിയപ്പെടുന്നത്. വടക്കുകിഴക്കൻ പ്രദേശത്തു നിന്നാണ് ഈ മഴമേഘങ്ങൾ കേരളത്തിലെത്തുക

Share
Leave a Comment

Recent News