ഡല്‍ഹി: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യത്തെ അനുകൂലിച്ച് സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്. നിലപാട് വ്യക്തമാക്കി സി.പി. എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് വി.എസ് കുറിപ്പ് നല്കി.
സി.പി.എം കേന്ദ്ര കമ്മിറ്റിയ്ക്ക് മുന്‍പായി നടത്തിയ കൂടിക്കാഴ്ചയിലാണ് വി.എസ് നിലപാട് വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ ഇന്നലെ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിട്ടിരുന്നു.
ബംഗാള്‍ നേതാക്കളും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സഖ്യത്തിന് അനുകൂലമായി നിലകൊണ്ടപ്പോള്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍പിള്ള തുടങ്ങിയവരും കേരള ഘടകവും ആവശ്യം തള്ളുകയായിരുന്നു.
Discussion about this post