പ്രവാസികൾക്കാണ് കോളടിച്ചത്; നിങ്ങൾക്ക് ആവശ്യത്തിനുള്ള പണം ബാങ്ക് തരും; ചെയ്യേണ്ടത് ഇത്രമാത്രം

Published by
Brave India Desk

അബുദാബി: പ്രവാസികൾക്ക് അത്യാവശ്യഘട്ടത്തിൽ പണം വായ്പ എടുത്ത് നാട്ടിലേക്ക് അയക്കാൻ സൗകര്യപ്രദമായ ഒട്ടേറെ വായ്പകൾ യുഎഇയിൽ ലഭ്യമാണ്. നമ്മുടെ നാട്ടിൽ നിന്നും വായ്പ എടുക്കുന്നതിനേക്കാൾ നടപടി ക്രമങ്ങൾ എളുപ്പത്തിലായതിനാൽ ഒട്ടേറെ പ്രവാസികളാണ് ഈ രീതി പിന്തുടരുന്നത്. ഭവന,പണയ വായ്പകളെല്ലാം വളരെ എളുപ്പതിലാണ് യുഎഇയിൽ ലഭിക്കുക.

പലതരത്തിലുള്ള വായ്പകളാണ് യുഎഇയിൽ ലഭിക്കുക.ഫിക്‌സഡ് റേറ്റ് മോർട്ട്‌ഗേജ് ഇത് പല പ്രവസികൾക്കും പ്രിയപ്പെട്ട പണയവായ്പയാണ്. അഞ്ച് വർഷം വരെയാണ് ഇതിന്റെ തിരിച്ചടവ് കാലാവധി. എല്ലാ മാസവും അടയ്ക്കേണ്ട തുക തുല്യമായിരിക്കും. രണ്ടാമത്തേതാണ് ഹ്രസ്വകാല മോർട്ട്‌ഗേജ്. ഒന്ന് മുതൽ മൂന്ന് വർഷം വരെയാണ് ഇതിന്റെ തിരിച്ചടവ് കാലാവധി. ആദ്യത്തേതിനെ അപേക്ഷിച്ച് ഇതിൽ മാസം അടയ്ക്കേണ്ട തുക കൂടുതലായിരിക്കും. അഞ്ച് വർഷത്തിൽ കൂടുതൽ തിരിച്ചടവ് കാലാവധി വരുന്നതിനെ ദീർഘകാല മോർട്ട്‌ഗേജ് എന്നാണ് പറയുക.

വായ്പ ലഭിക്കുന്നതിനായി എന്തൊക്കെയാണ് മാനദണ്ഡങ്ങളെന്ന് നോക്കാം.

അപേക്ഷകന് കുറഞ്ഞത് 21 വയസുണ്ടായിരിക്കണം. ഭൂരിഭാഗം ബാങ്കുകളും ആവശ്യപ്പെടുന്ന കുറഞ്ഞ ശമ്പളം 15,000 ദിർഹമാണ് ( 3,43,461 രൂപ ). എന്നാൽ, ചില ബാങ്കുകളിൽ 10,000 ദിർഹവുമാകാം (2,28,974 രൂപ).

പാസ്പോർട്ടിന്റെ കോപ്പി, എമിറേറ്റ്സ് ഐഡിയുടെ കോപ്പി, ശമ്പള സർട്ടിഫിക്കറ്റ്, ബാങ്ക് സ്റ്റേറ്റ്മെന്റ്, ആറ് മാസത്തെ പേ സ്ലിപ്പ് തുടങ്ങിയ രേഖകളാണ് ബാങ്കിൽ നൽകേണ്ടത്. ബിസിനസുകാരാണെങ്കിൽ, പാസ്പോർട്ടിന്റെ കോപ്പി, എമിറേറ്റ്സ് ഐഡിയുടെ കോപ്പി, ട്രേഡ് ലൈസൻസിന്റെ കോപ്പി, ബാങ്ക് സ്റ്റേറ്റ്മെന്റ്, അസോസിയേഷന്റെ മെമ്മോറാണ്ടം, നിശ്ചിത കാലയളവിനുള്ളിൽ ഓഡിറ്റ് ചെയ്തതിന്റെ വിവരങ്ങൾ നൽകണം.

Share
Leave a Comment

Recent News