ഐ പി എൽ താരലേലത്തിൽ ഞെട്ടിച്ച് സഞ്ജു സാംസൺ ; പ്രതിഫലത്തിൽ സഞ്ജു സൂര്യകുമാറിനും ഹാർദ്ദിക്കിനും മേലെ

Published by
Brave India Desk

മുംബൈ: ഐപിഎൽ താരലേലത്തിന് മുൻപ് ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ടീമുകൾ. മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്‌സ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ വമ്പന്മാർ തങ്ങൾ നിലനിർത്തുന്ന താരങ്ങളെയും അവർക്ക് ചിലവഴിക്കുന്ന തുകയും പുറത്തു വിട്ടു. എന്നാൽ കണക്കുകൾ പുറത്ത് രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസൺ പ്രതിഫല കാര്യത്തിൽ പല വമ്പന്മാരെയും മലർത്തിയടിച്ചു എന്ന വിവരമാണ് ലഭ്യമാകുന്നത്

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പല വൻതോക്കുകളെയും ഉൾകൊള്ളുന്ന മുംബൈ ഇന്ത്യൻസ്, ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, ഹാർദ്ദിക് പണ്ഡ്യ, രോഹിത് ശർമ്മ, തിലക് വർമ്മ എന്നിവരെ നിലനിർത്തി. 18 കോടിയുള്ള ജസ്പ്രീത് ബുമ്രയാണ് വിലയേറിയ താരം. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കും സൂര്യകുമാര്‍ യാദവിനും 16.35 കോടി രൂപയായിരിക്കും പ്രതിഫലം

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പടെ ആറ് താരങ്ങളെ നിലനിർത്തി. യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറൽ, ഷിമ്രോൺ ഹെറ്റ്മെയർ, സന്ദീപ് ശർമ്മ എന്നിവരാണ് രാജസ്ഥാൻ നിലനിർത്തിയ മറ്റ് താരങ്ങൾ. സഞ്ജുവിനും ജയ്സ്വാളിനും 18 കോടി രൂപ വീതമാണ് പ്രതിഫലം. ഇതോടു കൂടി കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യൻ ടി 20 ക്യാപ്ടനെക്കാളും, മുൻ ക്യാപ്ടനെക്കാളും പ്രതിഫലം ലഭിക്കുന്ന താരമായി മാറിയിരിക്കുകയാണ് സഞ്ജു സാംസൺ.

നവംബർ അവസാനം റിയാദിലാണ് താരലേലം നടക്കുക.

Share
Leave a Comment

Recent News