പണ്ടത്തെപ്പോലെയല്ല…. കാലം മാറി.. കാലം മാറുന്നതിനു അനുസരിച്ച് നമ്മുടെ ചുറ്റുമുള്ള തൊഴിൽ അവസരങ്ങളും മാറിക്കൊണ്ടിരിക്കുന്നു. പുതിയ തലമുറയ്ക്ക് എന്നും വ്യത്യസ്തമായത് എന്തെങ്കിലും ചെയ്യണമെന്നാണ് ലക്ഷ്യം. ജോലിയില്‍ പോലും പരമ്പരാഗത തൊഴിലുകളില്‍ നിന്നും മാറി നടക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.
സമൂഹത്തിന്‍റെ ആവശ്യം തിരിച്ചറിഞ്ഞ് കൊണ്ടുള്ള തൊഴിലുകളും തൊഴിലിടങ്ങളും സൃഷ്ടിക്കാന്‍ ആണ് അവർ ഇഷ്ടപ്പെടുന്നത്. അത്തരത്തില്‍ വ്യത്യസ്തതയാര്‍ന്ന തൊഴിൽ കണ്ടെത്തിക്കൊണ്ട് പ്രശസ്തയായിരിക്കുകയാണ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററുകാരിയും 42 കാരിയുമായ അനിക്കോ റോസ്. നിങ്ങള്‍ക്ക് സമൂഹത്തില്‍ എപ്പോഴെങ്കിലും ഏകാന്തത അനുഭവപ്പെടുന്നുണ്ടെങ്കില്‍ അനിക്കോയുടെ സാന്നിധ്യം നിങ്ങള്‍ക്ക് ആവശ്യപ്പെടാം. അത് തന്നെയാണ് അവരുടെ ജോലിയും.
ചെറിയ കാര്യങ്ങള്‍ക്ക് പോലും മാനസികമായി അസ്വസ്ഥരാകുകയും തളരുകയും ചെയ്യുന്നവരാണ് നമ്മളില്‍ പലരും. ഒപ്പം നിന്ന് ആശ്വസിപ്പിക്കാന്‍, ഒന്ന് കെട്ടിപ്പിടിക്കാന്‍ ഇന്നത്തെ കാലത്ത് പലര്‍ക്കും സമയം ഇല്ലാതായിരിക്കുന്നു. ഈ വിടവ് നികത്തുകയാണ് അനിക്കോ റോസ് ചെയ്യുന്നത്. നിങ്ങളുടെ സങ്കടത്തിന്‍റെയും സന്തോഷത്തിന്‍റെയും നിമിഷങ്ങളില്‍ നിങ്ങളുടെ വൈകാരിക നിമിഷങ്ങള്‍ ഒപ്പം നിൽക്കുന്ന പ്രൊഫഷണൽ കഡ്‍ലർ അഥവാ ഹഗ്ഗർ. അതാണ് അനിക്കോ റോസ്.
മാനസികമായ തകര്‍ച്ചയുടെയും സന്തോഷത്തിന്‍റെയും നിമിഷങ്ങളില്‍ വൈകാരിക പിന്തുണ നല്‍കുന്നതിന് അനിക്കോ റോസ് മണിക്കൂറിന് 7,500 രൂപയാണ് ചര്‍ജ്ജ് ഈടാക്കുന്നത്. ലോകമെമ്പാടും ഇപ്പോള്‍ പ്രൊഫഷണൽ ഹഗ്ഗര്‍മാരുടെ ആവശ്യം കൂടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവരൊരിക്കലും നിങ്ങളോടൊപ്പം കഴിയില്ല. പകരം നിങ്ങളുടെ വൈകാരിക നിമിഷങ്ങളില്‍ നിങ്ങള്‍ക്കൊപ്പം ഒരു പ്രൊഫഷണല്‍ സമീപനത്തോടെ നില്‍ക്കുന്നു. സമ്മർദ്ദവും ഏകാന്തതയും അലട്ടുന്നവര്‍ക്ക് ആലിംഗനം ഏറെ ആശ്വാസം നല്‍കുന്നെന്ന് അനിക്കോ പറയുന്നു.
Leave a Comment