പച്ചകളെ കളിയാക്കല്ലേ അവർക്ക് കൊക്കിലൊതുങ്ങുന്നതല്ലേ കൊത്താൻ പറ്റൂ..വന്ദേഭാരതിനെ പാകിസ്താന്റെ ഗ്രീൻലൈനുമായി താരതമ്യം ചെയ്യുമ്പോൾ…

Published by
Brave India Desk

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ രാജ്യത്തിന് സമ്മാനിച്ച ഏറ്റവും മികച്ച സൗകര്യമാണ് വന്ദേഭാരത് ട്രെയിൻ. 2019ൽ ഫ്‌ളാഗ് ഓഫ് ചെയ്ത ട്രെയിൻ ഇപ്പോൾ രാജ്യത്തിന്റെ പലഭാഗങ്ങളിലും എത്തിക്കഴിഞ്ഞു. രാജ്യം തദ്ദേശീയമായി നിർമ്മിച്ച ആദ്യ സെമി ഹൈ സ്പീഡ് ട്രെയിനായ ഇതിന് ആരാധകർ ഏറെയാണ്. 2047 ഓടെ രാജ്യത്തിലൂടെ തലങ്ങും വിലങ്ങും 4500 വന്ദേഭാരതുകൾ ഓടിക്കാനാണ് മോദി സർക്കാറിന്റെ ലക്ഷ്യം. വന്ദേഭാരതിനെ കുറിച്ച് അന്താരാഷ്ട്ര തലത്തിൽ വാർത്തകളാകുമ്പോൾ പലപ്പോഴും പാകിസ്താനികളും പിന്നെ ഇന്ത്യയിലെ ചില പാകിസ്താനി ഫാൻസും വന്ദേഭാരതിനെ അവിടുത്തെ ഗ്രീൻ ലൈൻ എക്‌സ്പ്രസ് എന്ന് പേരുള്ള ട്രെയിനുമായി താരതമ്യം ചെയ്യാറുണ്ട്. യഥാർത്ഥത്തിൽ നമ്മുടെ വന്ദേഭാരതുമായി താരതമ്യം ചെയ്യാൻ മാത്രം ഈ ഗ്രീൻ ലൈൻ എക്‌സ്പ്രസ് ഉണ്ടോയെന്ന് നോക്കാം.

ഗ്രീൻ ലൈൻ എക്‌സ്പ്രസ്

പാകിസ്താനിൽ ആഡംബര വിഭാഗത്തിൽ സർവ്വീസ് നടത്തുന്ന ട്രെയിനുകളിലൊന്നാണ് ഗ്രീൻലൈൻ.ഒരു ആഡംബര ബസിന്റെ രൂപത്തിന് സമാനമായ ഒരു എസി പാർലർ ക്ലാസാണ് ഇതിന്റെ സവിശേഷത. ഇതിന് രണ്ട് പാർലർ കാറുകളും അഞ്ച് ബിസിനസ് കോച്ചുകളും ആറ് എസി സ്റ്റാൻഡേർഡ് കോച്ചുകളുമുണ്ട്. നാലോ അഞ്ചോ ഇക്കോണമി ക്ലാസ് കോച്ചുകളുമുണ്ട്. 2015 ലാണ് ഗ്രീൻലൈനിന്റെ ആദ്യ സേവനം ആരംഭിച്ചത്. കറാച്ചിയിൽ നിന്ന് ഇസ്ലാമാബാദിലെ മാർഗല്ലവരെയാണ് ട്രെയിൻ സർവ്വീസ് നടത്തുന്നത്. പത്ത് സ്റ്റേഷനുകളിലൂടെ കടന്ന് പോകുന്ന ഇത് 22മണിക്കൂർ 45 മിനിറ്റ് എടുത്താണ് 1400 കിലോമീറ്ററുകൾ പിന്നിടുന്നത്. മണിക്കൂറിൽ 105 കിലോമീറ്ററാണ് ഉ.ർന്ന വേഗത. വൈഫൈ,ആഹാരം,യൂട്ടിലിറ്റി കിറ്റുകൾ എന്നിവ ലഭിക്കും. 2200 മുതൽ 6650 രൂപവരെയാണ് ടിക്കറ്റ് വില.വൈദ്യുതീകരിച്ച ട്രെയിനല്ല ഇത്.

വന്ദേഭാരത്

ഇന്ത്യയുടെ അഭിമാനപദ്ധതിയാണ് വന്ദേഭാരത് ട്രെയിൻ. കുറഞ്ഞ സമയത്തിനുള്ളിൽ അതിവേഗ യാത്ര ഉറപ്പാക്കുന്ന ട്രെയിനാണിത്. ഗ്രീൻലൈൻ പോലെ ഒറ്റ ട്രെയിനല്ല 66 വന്ദേഭാരത് എക്‌സ്പ്രസുകളാണ് ഇപ്പോൾ സർവ്വീസിലുള്ളത്. മണിക്കൂറിൽ 180 കിലോമീറ്ററാണ് ഉയർന്ന വേഗത.52 സെക്കൻഡിൽ നൂറു കിലോമീറ്റർ വേഗത്തിലെത്തും. മുന്നിലും പിന്നിലും ഡ്രൈവർ ക്യാബിൻ. റിക്‌ളൈനിംഗ് എർഗോണോമിക് സീറ്റുകളാണ് വന്ദേ ഭാരതിനുള്ളത്. എക്സിക്യൂട്ടീവ് ക്‌ളാസിൽ റൊട്ടേറ്റിംഗ് സീറ്റുകളും. എല്ലാ കോച്ചുകളിലും സിസിടിവി. എല്ലാ സീറ്റിലും മൊബൈൽ ചാർജ് ചെയ്യാനുള്ള സോക്കറ്റുകൾ. ചൂട് വെള്ളവും തണുത്ത വെള്ളവും ലഭിക്കുന്ന ഓട്ടോമാറ്റിക് പ്‌ളഗ് ഡോർ ഉള്ള പാൻട്രി. എല്ലാ കോച്ചിലും എമർജൻസി വിൻഡോകൾ, എമർജൻസി പുഷ് ബട്ടൺ, തീ അണയ്ക്കാനുള്ള സംവിധാനങ്ങൾ. ഡ്രൈവർ-കാർഡ് ആശയവിനിമയത്തിനും വോയിസ് റെക്കാഡ് ചെയ്യാനുമുളള സംവിധാനം. കോച്ച് കണ്ടീഷൻ മോണിറ്ററിംഗ് സിസ്റ്റം 1565 മുതൽ 2825 വരെയാണ് വന്ദേ ഭാരത് ടിക്കറ്റ് വില.
കൂട്ടിയിടിച്ചാൽ പുറംചട്ട പൊളിയുന്ന തരത്തിലാണ് പുത്തൻ വന്ദേഭാരതിന്റെ മുൻഭാഗം ഫൈബർകൊണ്ട് നിർമിച്ചിരിക്കുന്നതെന്ന്.

മികച്ച റൈഡിംഗ് ഇൻഡക്‌സ്-ലംബ/ലാറ്ററൽ ആക്‌സിലറേഷൻ അളക്കുന്നതിലൂടെ ട്രയൽ സമയത്ത് കണക്കാക്കുന്ന റോളിംഗ് സ്റ്റോക്കിനുള്ള ആഗോള മാനദണ്ഡമാണ് റൈഡിംഗ് ഇൻഡക്‌സ്. അതായത് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ യാത്രക്കാരന് ലഭിക്കുന്ന കംഫർട്ടും സ്ഥിരതയുമാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
ഈ ട്രെയിൻ വെറും 129 സെക്കൻഡിനുള്ളിൽ പരമാവധി വേഗത പരിധിയായ 160 കിലോമീറ്റർ വേഗത്തിലെത്തും. ബാറ്ററി ബാക്കപ്പ് 3 മണിക്കൂർ നീണ്ടുനിൽക്കും. ട്രെയിനിന് എല്ലാ കോച്ചുകളിലും റിക്ലൈനർ സൗകര്യം ഉണ്ടായിരിക്കും. ദുരന്ത സാഹചര്യങ്ങൾക്കായി ഓരോ കോച്ചിലും 4 ലൈറ്റുകൾ. അഡ്വാൻസ് ഫയർ ഡിറ്റക്ഷൻ സിസ്റ്റം. ആൻറി ബാക്ടീരിയൽ സംവിധാനം ഉപയോഗിച്ച് വായു ശുദ്ധീകരണം. വിദൂര നിരീക്ഷണത്തോടുകൂടിയ കേന്ദ്രീകൃത കോച്ച് നിരീക്ഷണ സംവിധാനം.

Share
Leave a Comment

Recent News