സിംഗിൾ ലൈഫ് അത്ര മാസല്ല പുരുഷൻമാരെ;സ്ത്രീകളേക്കാൾ ജീവിത സംതൃപ്തി കുറയുമെന്ന് പഠനം

Published by
Brave India Desk

വിവാഹത്തോട് മുഖം തിരിക്കുന്ന യുവാക്കളുടെ എണ്ണം കൂടിവരികയാണ്. സ്ത്രീകളും പുരുഷൻമാരും ഒരുപോലെ സിംഗിൾ ജീവിതമാണ് നല്ലത് എന്ന് പറയുന്നു. മുൻപൊരു പഠനത്തിൽ അവിവാഹിതരായ സ്ത്രീകൾ വിവാഹിതരായ സ്ത്രീകളേക്കാൾ സന്തോഷം അനുഠഭവിക്കുന്നവരാണെന്ന അനുമാനത്തിൽ എത്തിയിരുന്നു. സോഷ്യൽ സൈക്കോളജിക്കൽ ആൻഡ് പേഴ്സണാലിറ്റി സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

അവിവാഹിതരായ സ്ത്രീകൾ തങ്ങളുടെ റിലേഷൻഷിപ്പ് സ്റ്റാറ്റസ്, ലൈംഗികാനുഭവം, ജീവിതം എന്നിവയിലെല്ലാം സംതൃപ്തരാണെന്നാണ് പഠനം പറയുന്നത്. നിലവിൽ പങ്കാളികളോടൊത്ത് കഴിയുന്നവരുടെയും അവിവാഹിതരുടെയും അഭിപ്രായങ്ങൾ കണക്കിലെടുത്താണ് ഗവേഷകർ ഈ പഠനം പൂർത്തിയാക്കിയത്.

എന്നാൽ ഇപ്പോഴിതാ ക്രോണിക് ബാച്ചിലറിയ പുരുഷന്മാരുടെ കാര്യം ഇത്തിരി കഷ്ടത്തിലാണെന്നാണ് ജർമനിയിലെ ബ്രെമെൻ ർവകലാശാല ഗവേഷർ നടത്തിയ പഠനം വ്യക്തമാക്കുന്നത്. അധികം ആളുകളോട് ഇടപെടാതിരിക്കുക, പുതിയ അനുഭവങ്ങളോട് തുറന്ന മനസ് കാണിക്കാതിരിക്കുക, പരുക്കൻ സ്വഭാവം തുടങ്ങിയ വ്യത്യസ്തമായ വ്യക്തിത്വ സവിശേഷതകൾ ഇക്കൂട്ടർ പ്രകടിപ്പിക്കുന്നു.50നും 27നും ഇടയിൽ പ്രായമായ 77,000 പേർ സർവേയുടെ ഭാഗമായി.

Share
Leave a Comment

Recent News