ചെന്നൈ; തേങ്ങ ചിരകുന്നതിനിടെ യുവതിയ്ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തിരുന്നൽവേലിയിലാണ് സംഭവം. മാടത്തിയെന്ന 35 കാരിയാണ് മരണപ്പെട്ടത്. തിരുന്നൽവേലിയിലെ കളക്കാട് എന്ന സ്ഥലത്താണ് സംഭവം. സ്ത്രീയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള മാരിമുത്തു എന്ന ചെറിയ ഹോട്ടലിലേക്ക് അടുത്ത ദിവസത്തിലേക്കുള്ള വിഭവങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു. ഇതിനിടെ ദോശയ്ക്കുള്ള ചമ്മന്തിക്കായി തേങ്ങ ചിരവാനായി യുവതി ശ്രമിച്ചു. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ചിരവ ഉപയോഗിക്കുന്നതിനിടെ യുവതിയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. തൽക്ഷണം തന്നെ മാടത്തി മരണപ്പെട്ടു.
യുവതിയുടെ മൃതദേഹം നിലവിൽ തിരുനെൽവേലി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമാർട്ടത്തിനായി എത്തിച്ചിരിക്കുകയാണ്. സംഭവത്തിൽ മാടത്തിയുടെ ഭർത്താവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
Discussion about this post