പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഇന്ന് കുട്ടികളിൽ വരെ നര ഉണ്ടാകുന്നു എന്നതാണ് വാസ്തവം. പോഷക കുറവാണ് കുട്ടികളിൽ ഇത്തരം പ്രശ്‌നങ്ങൾക്ക് കാരണം ആകുന്നത്. ഇന്ന് പ്രായമായവരെക്കാൾ കൂടുതൽ മുടി നരയ്ക്കുന്നത് ചെറുപ്പക്കാരുടേത് ആണ്.
മുടി നരയ്ക്കുന്നതിനെ വലിയ സൗന്ദര്യപ്രശ്‌നമായി തന്നെ ചെറുപ്പക്കാർ കാണുന്നു. അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ നരച്ചമുടി പ്രത്യക്ഷപ്പെടുമ്പോൾ ഇവർ അതിവേഗം ഡൈ ഉപയോഗിക്കും. എന്നാൽ മാരകരാസവസ്തുക്കൾ കലർന്നിരിക്കുന്ന ഹെയർഡൈകൾ മുടിയുടെ ആരോഗ്യം തന്നെ നശിപ്പിക്കും. ഇത് വീണ്ടെടുക്കാൻ പിന്നെയും ധാരാളം പണം ചിലവിടേണ്ടതായി വരും.
ഡൈയും ഹെയർ കളറും ഇല്ലാതെ പിന്നെ എങ്ങനെ നരച്ചമുടി കറുപ്പിക്കാം എന്നാകും ഇപ്പോൾ നിങ്ങളുടെ ചിന്ത. നരച്ച മുടി കറുപ്പിക്കാനായി വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ നാച്യുറൽ ഡൈ ഉണ്ടാക്കാം.
ഇതിനായി ആദ്യം വേണ്ടത് അൽപ്പം ചകിരി ആണ്. ചകിരിയിൽ നിന്നും നാരുകൾ അടങ്ങിയ ഭാഗം മാത്രം ആദ്യം വേർതിരിക്കുക. ശേഷം ഇത് ഒരു ചീനച്ചട്ടിയിൽ ഇട്ട് നന്നായി കരിച്ചെടുക്കാം. നന്നായി ചൂടായി വരുമ്പോൾ ഇത് കരിഞ്ഞുപോകും. മുഴുവൻ കരിഞ്ഞാൽ തീ ഓഫാക്കാം.
കരിച്ചെടുത്ത ചികിരി നന്നായി കൈ കൊണ്ട് പൊടിച്ചെടുക്കുക. ഈ പൊടി അരിപ്പയെടുത്ത് തരിയില്ലാതെ അരിച്ച് എടുക്കാം. ഈ അരിച്ചെടുത്ത കരിപ്പൊടിയാണ് ഡൈയ്ക്കായി ഉപയോഗിക്കേണ്ടത്.
മുടിയ്ക്ക് ആവശ്യമുള്ളത്ര പൊടി ഒരു ബൗളിൽ എടുക്കാം. ശേഷം ഇതിലേക്ക് നല്ല അലോവേര ജെൽ ഇട്ടുകൊടുക്കാം. ശേഷം നന്നായി മിക്‌സ് ചെയ്യുക. അപ്പോൾ കുഴമ്പ് രൂപത്തിൽ ആകും. ഇത് തലയിൽ പുരട്ടാം. ബാക്കിയുള്ള പൊടി വായു കടക്കാത്ത പാത്രത്തിൽ ആക്കി ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കാം.
Discussion about this post