കിച്ചണ്‍ സിങ്ക് ബ്ലോക്കായോ, പ്ലംബറെ വിളിക്കാനോടണ്ട, ഈ വിദ്യ പരീക്ഷിക്കൂ

Published by
Brave India Desk

 

ഭക്ഷണ അവശിഷ്ടങ്ങള്‍, എണ്ണ, എന്നിവയൊക്കെമൂലം കാലക്രമത്തില്‍ കിച്ചണ്‍ സിങ്കുകള്‍ ബ്ലോക്കാകാനുള്ള സാധ്യത ഏറെയാണ്. ഇത്തരത്തില്‍ സംഭവിക്കുമ്പോള്‍ പ്ലംബറെ വിളിക്കാന്‍ തിരക്കുപിടിക്കാറുണ്ട് പലരും. എന്നാല്‍ വീട്ടില്‍ തന്നെ ഇതിന് പരിഹാരമാകുന്ന ഒരു പൊടിക്കൈയുണ്ട്. അത് ചെയ്ത് നോക്കാം

‘വാഷിംഗ് സോഡ അല്ലെങ്കില്‍ സോഡിയം കാര്‍ബണേറ്റ് എന്നും അറിയപ്പെടുന്ന സോഡ പരലുകളാണിത് ഇവയ്ക്ക് ഇത്തരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വസ്തുക്കളെ അലിയിപ്പിക്കാനുള്ള ശേഷിയുണ്ട്.

ഇതിനായി ചെയ്യേണ്ടത്

250 ഗ്രാം സോഡ പരലുകള്‍ തിളച്ച വെള്ളത്തില്‍ ചേര്‍ക്കുക. അത് കിച്ചണ്‍ സിങ്കിലേക്ക് ഒഴിക്കുക. 30 മിനിറ്റ് കാത്തിരിക്കുക. ഇതിന് ശേഷം ചൂടുവെള്ളം വീണ്ടും ് ഒഴിക്കുക. നിങ്ങളുടെ സിങ്ക് ഇപ്പോള്‍ പൂര്‍ണ്ണമായും തടസ്സങ്ങളില്‍ നിന്ന് മുക്തമാവുന്നതാണ്.

എന്നാല്‍ ഇത് മാത്രമല്ല കിച്ചണ്‍ സിങ്കിന്റെ ബ്ലോക്ക് നീക്കാനുള്ള മാര്‍ഗ്ഗം.

വിനാഗിരിയും ഉപയോഗിക്കാം പക്ഷേ ഇത് സോഡയ്ക്ക് തുല്യമായി ഫലപ്രദമല്ല. സോഡ പരലുകള്‍ പൊതുവെ മറ്റ് മാര്‍ഗ്ഗങ്ങളെക്കാളും ഫലപ്രദമാണ്, മാത്രമല്ല മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ലഭ്യവുമാണ്.

Share
Leave a Comment