ശ്രീഹരിക്കോട്ട : ഐഎസ്ആർഒയുടെ സ്‌പേസ് ഡോക്കിംഗ് പരീക്ഷണം മാറ്റി. നാളെ നടക്കേണ്ട പരീക്ഷണം വ്യാഴാഴ്ചത്തേക്കാണ് മാറ്റിയിരിക്കുന്നത്. ഐഎസ്ആർഒ 2024 ഡിസംബർ 30 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച സ്‌പെഡക്‌സ് ദൗത്യത്തിലെ ചേസർ , ടാർഗറ്റ് എന്നീ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെയാണ് അതിസങ്കീർണമായ പരീക്ഷണത്തിൽ ബഹിരാകാശത്ത് വച്ച് ഒന്നാക്കി മാറ്റേണ്ടത്.
ഐഎസ്ആർഒ 2024 ഡിസംബർ 30-ാം തിയതി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് പിഎസ്എൽവി-സി60 ലോഞ്ച് വെഹിക്കിളിൽ രണ്ട് സ്‌പേഡെക്‌സ് സാറ്റ്ലൈറ്റുകൾ വിക്ഷേപിച്ചത്. ഏതാണ്ട് 220 കിലോഗ്രാം വീതം ഭാരമുള്ള എസ്ഡിഎക്സ്01 , എസ്ഡിഎക്സ്02 എന്നീ ഉപഗ്രഹങ്ങളാണ് ഈ പരീക്ഷണ ദൗത്യത്തിലുള്ളത്. 20 കിലോമീറ്റർ അകലത്തിലാണ് ഈ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിരിക്കുന്നത്. ഇവ തമ്മിലുള്ള അകലം സാവധാനം കുറച്ചുകൊണ്ടുവന്ന് ഒടുവിൽ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കും. ഇതാണ് (ഡോക്കിംഗ്) എന്ന് പറയുന്നത്.
സ്‌പേഡെക്സ് ഡോക്കിംഗ് വിജയിപ്പിച്ചാൽ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമെന്ന ചരിത്ര നേട്ടം ഇന്ത്യയുടെ പൊൻ തൂവലിൽ കുറിക്കപ്പെടും. ഇതിന് മുമ്പ് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രമേ ബഹിരാകാശ ഡോക്കിംഗ് ടെക്‌നോളജി വിജയിപ്പിച്ചിട്ടുള്ളൂ.
എന്താണ് ബഹിരാകാശ ഡോക്കിംഗ് പരീക്ഷണം ഇസ്രൊ നീട്ടിവയ്ക്കാനുള്ള കാരണം എന്ന് വ്യക്തമല്ല.
Discussion about this post