ദയവ് ചെയ്ത് ചെയ്യരുത് ; ഞങ്ങൾ നിസ്സഹായരാണ്, എനിക്കൊന്നും ചെയ്യാൻ കഴിയില്ല! ഇത് അവസാനിപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ പറ്റൂ ; അപേക്ഷയുമായി ഉണ്ണിമുകുന്ദൻ

Published by
Brave India Desk

സിനിമകളുടെ വ്യാജ പതിപ്പുകൾ ഇറങ്ങുന്ന കാലമാണ് . സിനിമ ഇറങ്ങി നിമിഷ നേരം കൊണ്ടാണ് വ്യാജ പതിപ്പുകൾ വരുന്നത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ ചിത്രമായ മാർക്കോയുടെയും വ്യാജ പതിപ്പ് പുറത്ത് ഇറങ്ങിയിരിക്കുകയാണ്. ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഉണ്ണിമുകുന്ദൻ .

‘ദയവ് ചെയ്ത് പൈറേറ്റഡ് സിനിമകൾ കാണരുത്. ഞങ്ങൾ നിസ്സഹായരാണ്. ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സാഹായാവസ്ഥ ഞാൻ അനുഭവിയ്ക്കുന്നു. ഓൺലൈനിലൂടെ സിനിമകളുടെ വ്യാജ പതിപ്പുകൾ കാണില്ലെന്ന് അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യില്ലെന്ന് നിങ്ങൾ തീരുമാനിച്ചാൽ മാത്രമേ ഇതു അവസാനിപ്പിക്കാനാകുകയുള്ളൂ. ഇത് അപേക്ഷയാണ്’ എന്ന് ഉണ്ണു മുകുന്ദൻ പറഞ്ഞു.

ഇത് റീ ഷെയർ ചെയ്തുകൊണ്ടാണ് പൃഥ്വി പിന്തുണ അറിയിച്ചു. പൃഥ്വിരാജ് മാത്രമല്ല, പോസ്റ്റ് റീ ഷെയർ ചെയ്ത് ബേസിൽ ജോസഫും മനീഷ് നാരായണനും എത്തി .ചിത്രം റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ തന്നെ മാർക്കോ 50 കോടി ക്ലബ് നടന്നിരുന്നു. വൻ മുന്നേറ്റമായിരുന്നു സിനിമയ്ക്ക് .

കഴിഞ്ഞ ആഴ്ചയാണ് മാർക്കോയുടെ വ്യാജ പതിപ്പിറങ്ങിയത് . സംഭവത്തിൽ ആലുവ സ്വദേശി പിടിയിലായിരുന്നു.

 

Share
Leave a Comment

Recent News