ഡല്‍ഹി: ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മൗനംവെടിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഉദ്യോഗസ്ഥന് സതീഷ് വര്‍മ. ഇസ്രത്ത് ജഹാന്, മലയാളിയായ പ്രാണേഷ്കുമാര്‍ എന്നിവരുള്‍പ്പെട്ട നാലംഗ സംഘത്തെ കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നെന്നാണ് സതീഷ് വര്‍മ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇസ്രത്ത് ജഹാന് കേസില്‍ ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ അംഗമായിരുന്ന ആളാണ് സതീഷ് വര്‍മ. ഇസ്രത്ത് ജഹാനെയും സംഘത്തെയും ഇവര്‍ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് ഐബി കസ്റ്റഡിയിലെടുത്തിരുന്നതായി സിബിഐയുടെ അന്വഷണത്തില്‍ തെളിഞ്ഞിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇസ്രത്തിനു തീവ്രവാദികളുമായി ബന്ധമുള്ളതായി ഐബിക്ക് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇവരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കുകയും വെടിവച്ചുകൊല്ലുകയുമായിരുന്നെന്ന് സതീഷ് വര്‍മ പറഞ്ഞു.
ഇസ്രത്ത് ജഹാന് ലഷ്കര്‍ ഭീകരവാദിയാണെന്നത് സത്യവാങ്മൂലത്തില്‍ നിന്നൊഴിവാക്കിയത് മുന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരമാണെന്ന് അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന ജി.കെ. പിള്ളയും അണ്ടര്‍ സെക്രട്ടറിയായിരുന്ന ആര്.വി.എസ്. മണിയും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ആഭ്യന്തര സെക്രട്ടറിയായിരുന്ന തന്നോടാലോചിക്കാതെ ചിദംബരം സത്യവാങ്മൂലം മാറ്റിയെഴുതുകയായിരുന്നു എന്നാണ് ജി.കെ. പിള്ള വെളിപ്പെടുത്തിയത്.
Discussion about this post