ആരോഗ്യത്തിലും ശരീര സൗന്ദര്യത്തിലും വളരെ ശ്രദ്ധ ചെലുത്താനാഗ്രഹിക്കുന്നവരാണ് പുതിയ തലമുറ. അതിനാല്‍ തന്നെ പലതരം ഡയറ്റ് പരീക്ഷണങ്ങള്‍ ഇവര്‍ നിരന്തരം നടത്താറുണ്ട്. കിറ്റോ ഡയറ്റ്, ഇന്റര്‍മീഡിയറ്റ് ഫാസ്റ്റിങ്, പ്രോട്ടീന്‍ ഡയറ്റ്, ആന്റി ഇന്‍ഫ്‌ലമേറ്ററി ഡയറ്റ് തുടങ്ങി നിരവധി ഡയറ്റ് രീതികളും ഇതില്‍ വളരെ പ്രസിദ്ധമാണ്.
എന്നാല്‍ ഇപ്പോഴിതാ ട്രെന്‍ഡിംഗായിക്കൊണ്ടിരിക്കുന്നത് ഒരു പുതിയ രീതിയിലുള്ള ഡയറ്റാണ്. 30-30-30 എന്നാണ് ഇതിന്റെ പേര്. വൈറലായിക്കൊണ്ടിരിക്കുന്നത് ഈ ഡയറ്റിനെ കുറിച്ച് തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഡോ ലവ്നീത് ബത്ര.
ഈ ഡയറ്റ് വളരെയധികം ഫലവത്താണെന്നാണ് ലവ്‌നീത് ബത്രയുടെ അവകാശവാദം. മൂന്ന് പ്രധാനപ്പെട്ട ഘട്ടങ്ങളിലൂടെയാണ് ഈ ഡയറ്റ് ക്രമീകരിക്കുക. എഴുന്നേറ്റ് 30 മിനിറ്റിന് ശേഷം 30 ഗ്രാം പ്രോട്ടീന്‍ കഴിക്കുക. ശേഷം 30 മിനിറ്റ് നേരം കുറഞ്ഞ തീവ്രതയില്‍ വ്യായാമം ചെയ്യുക.
എന്നാല്‍ ഇത്തരത്തില്‍ കലോറി കുറവുള്ള ഡയറ്റ് പിന്തുടരുമ്പോഴും ശരീരത്തിന് ഇത് ക്ഷീണം വരുത്താത്ത തരത്തില്‍ വളരെയേറെ ഉപകാരപ്രദമാണ്. ഷുഗര്‍, ഇന്‍സുലിന്‍ ഉയര്‍ച്ചകളില്ലാതെ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു – ലവ്‌നീത് പറയുന്നു. ലവ്നീതിന്റെ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ വൈറലായിരിക്കുകയാണ്.
Leave a Comment