ബ്രിക്‌സിലേക്ക് നൈജീരിയയും ; പങ്കാളിയായി പ്രഖ്യാപിച്ച് ബ്രസീൽ ; ഒമ്പതാമത്തെ പങ്കാളി രാജ്യം

Published by
Brave India Desk

വികസ്വര സമ്പദ്‌വ്യവസ്ഥകളുടെ കൂട്ടായ്മയായ ബ്രിക്സിലെ പങ്കാളിയായി പശ്ചിമ ആഫ്രിക്കൻ രാജ്യമായ നൈജീരിയ. ബ്രസീലാണ് നൈജീരിയയെ ബ്രിക്‌സിലെ പങ്കാളി രാജ്യമായി പ്രഖ്യാപിച്ചത്. ഇതോടെ ബ്രിക്‌സിൻ്റെ ഒമ്പതാമത്തെ പങ്കാളി രാജ്യമായി നൈജീരിയ മാറി. ബെലാറസ്, ബൊളീവിയ, ക്യൂബ, കസാക്കിസ്ഥാൻ, മലേഷ്യ, തായ്‌ലൻഡ്, ഉഗാണ്ട, ഉസ്‌ബെക്കിസ്ഥാൻ എന്നിവയാണ് നേരത്തെ ബ്രിക്സിൽ പങ്കാളികൾ ആയിട്ടുള്ള രാജ്യങ്ങൾ.

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്നാണ് 2009ൽ ബ്രിക്‌സ് കൂട്ടായ്മ സ്ഥാപിച്ചത്. 2010ൽ ദക്ഷിണാഫ്രിക്കയും ഈ കൂട്ടായ്മയിൽ ചേർന്നു. കഴിഞ്ഞ വർഷം ബ്രിക്‌സ് ഗ്രൂപ്പ്
ഇറാൻ, ഈജിപ്ത്, എത്യോപ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) എന്നിവയെയും തങ്ങളുടെ കൂട്ടായ്മയിൽ ചേർത്തിരുന്നു.

ആഗോള കാര്യങ്ങളിൽ ആഫ്രിക്കയുടെ പ്രാധാന്യം ലോകത്തിനു മുമ്പിൽ വെളിപ്പെടുത്തുന്നതിൽ നൈജീരിയയുടെ ബ്രിക്സ് പങ്കാളിത്തം ഗുണകരമാകും എന്നാണ് കരുതപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ആറാമത്തെ രാജ്യമാണ് നൈജീരിയ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മുൻനിര സമ്പദ്‌വ്യവസ്ഥകളിലൊന്നാണിത്. സാമ്പത്തിക വളർച്ചയിലും വികസനത്തിലും അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയാണ് ബ്രിക്‌സ് ലക്ഷ്യമിടുന്നത്.

Share
Leave a Comment

Recent News