എറണാകുളം: സംവിധായകൻ ഷാഫിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിലവിൽ വെൻറിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫി ചികിത്സയിലുള്ളത്. മമ്മൂട്ടി, എംവി ഗോവിന്ദൻ എന്നിവരടക്കമുള്ള പ്രമുഖർ
ഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തി അദ്ദേഹത്തെ കണ്ടു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആണ് ഷാഫി ചികിത്സയിൽ കഴിയുന്നത്. ഇക്കഴിഞ്ഞ 16 ന് കടുത്ത തലവേദനയെ തുടർന്ന് ഷാഫി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആന്തരിക രക്തസ്രാവം ഉള്ളതായി വ്യക്തമായി. ഇതോടെ അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്കും വിധേയനാക്കി. എന്നാൽ ആരോഗ്യനില മോശമാകുകയായിരുന്നു. അർബുദ ബാധിതൻ ആയിരുന്നു അദ്ദേഹം. ഇതേ തുടർന്നാണ് ആരോഗ്യനില മോശമായത് എന്നാണ് സൂചന.
സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് ഷാഫിയുടെ ആരോഗ്യവിവരങ്ങൾ മാദ്ധ്യമങ്ങളോട് പങ്കുവയ്ക്കുന്നത്. ആശുപത്രിയിൽ ഷാഫിയുടെ ബന്ധുക്കളും സഹപ്രവർത്തകരും ഉണ്ടെന്ന് അദ്ദേഹം ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. സാദ്ധ്യമായ എല്ലാ ചികിത്സയും അദ്ദേഹത്തിന് നൽകുന്നുണ്ടെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. കല്യാണരാമൻ, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഷാഫി.
Leave a Comment