ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം ബജറ്റിൽ അന്നം തരുന്ന കർഷകരെ ചേർത്തുപിടിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ. കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തുമെന്നാണ് പ്രഖ്യാപനം. കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തുമെന്ന് പ്രഖ്യാപനം. കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി. ചെറുകിട ഇടത്തരം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുമെന്നും ധാനമന്ത്രി. 5.7 കോടി രൂപ നീക്കി വയ്ക്കും.
1.7 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന പദ്ധതി കൊണ്ടുവരുമെന്നും 100 ജില്ലകൾ കേന്ദ്രീകരിച്ച് കാർഷിക വികസനം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ആറു വർഷത്തേക്ക് ധാന്യങ്ങൾക്കായി പദ്ധതി തയ്യാറാക്കി. ബിഹാറിലെ പ്രത്യേകതരം താമരവിത്തായ മഖാനക്ക് വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം സ്ഥാപിക്കും.മഖാനയുടെ ഉൽപാദനവും സംഭരണവും വിതരണവും ശക്തമാക്കുകയാണ് മഖാന ബോർഡിന്റെ ലക്ഷ്യം. മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും.മഖാന കർഷകരെ ശാക്തീകരിക്കുമെന്നും പ്രഖ്യാപനുമുണ്ട്. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്ത്.
ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
Discussion about this post