വായ്പ എടുക്കാനായി വേണ്ട വളരെ പ്രധാനപ്പെട്ട ഒന്നാണ് സിബില്‍ സ്‌കോര്‍, അഥവാ ക്രെഡിറ്റ് സ്‌കോര്‍. ഇത് നിഷ്‌കര്‍ഷിക്കുന്നതില്‍ കുറവാണെങ്കില്‍ ഒരു വ്യക്തിക്ക് ലോണ്‍ നേടുക എന്നത് വളരേയേറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.
ആര്‍ബിഐ-രജിസ്റ്റേര്‍ഡ് ക്രെഡിറ്റ് ബ്യൂറോകളാണ് ക്രെഡിറ്റ് സ്‌കോര്‍ നല്‍കുന്നത്. ഒരു വ്യക്തിയുടെ സിബില്‍ ക്രെഡിറ്റ് സ്‌കോര്‍ 300 മുതല്‍ 900 വരെയാണ്. ഇത് കുറവാണെങ്കില്‍ ലോണിനുള്ള അപേക്ഷ നിരസിക്കപ്പെടും. അങ്ങനെയുള്ള സാഹചര്യത്തില്‍ എന്താണ് മറ്റ് മാര്‍ഗ്ഗങ്ങളെന്ന് നോക്കാം.
കൊളാറ്ററല്‍ വായ്പ
വീട്, സ്ഥലം പോലുള്ള സ്ഥിര ആസ്തികള്‍ ഈടായി നല്‍കി വായ്പ എടുക്കാവുന്നതാണ്. ഈട് ലഭിച്ചാല്‍ വായ്പാ ദാതാക്കള്‍ ക്രെഡിറ്റ് സ്‌കോര്‍ പലപ്പോഴും കണക്കിലെടുക്കില്ല.
ഫിക്‌സഡ് ഡെപ്പോസിറ്റ് ഈടാക്കിയുള്ള ലോണ്‍: നിങ്ങള്‍ക്ക് ഒരു ബാങ്കില്‍ സ്ഥിര നിക്ഷേപമുണ്ടെങ്കില്‍, അവ ഈടായി പരിഗണിച്ച് വായ്പ ലഭിക്കും. സ്ഥിരനിക്ഷേപം ഈടായി പ്രവര്‍ത്തിക്കുന്നതിനാല്‍, മോശം ക്രെഡിറ്റ് സ്‌കോറില്‍ പോലും ബാങ്കുകള്‍ വായ്പ അനുവദിക്കാന്‍ തയ്യാറാകും.
ഗ്യാരന്റര്‍: നല്ല ക്രെഡിറ്റ് സ്‌കോറുള്ള ഒരു ഗ്യാരന്റര്‍ ഉണ്ടെങ്കില്‍, പേഴ്‌സണല്‍ ലോണ്‍ ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. വായ്പ എടുക്കുന്നയാള്‍ വീഴ്ച വരുത്തിയാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ ഗ്യാരന്റര്‍ സമ്മതിക്കുന്നുവെന്നതിനാല്‍ അത് സാധ്യമാകും.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ : ചില എന്‍ ബി എഫ് സികള്‍ സാധാരണയായി മോശം ക്രെഡിറ്റ് സ്‌കോറുകളുള്ള വ്യക്തികള്‍ക്ക് വായ്പ നല്‍കാന്‍ തയാറായിരിക്കും,പക്ഷെ പലിശ നിരക്ക് അല്‍പ്പം ഉയര്‍ന്നതായിരിക്കും.
Discussion about this post