ഹൈദരാബാദ്: അത്യാഡംബരത്തിൽ ജീവിച്ച് വന്നിരുന്ന കോൺഗ്രസ് എംഎൽഎ വിവാദത്തിൽ. ജാഡ്ചെർലയിലെ എംഎൽഎയായ അനുരുദ്ധ് റെഡ്ഡിയാണ് വിവാദത്തിൽ അകപ്പെട്ടത്. വീട്ടിലെ വെള്ളി കൊണ്ട് ഉണ്ടാക്കിയ ഫർണിച്ചറുകളെ കുറിച്ച് നാട്ടുകാരറിഞ്ഞതോടെയാണ് പ്രശ്‌നമായത്. അനിരുദ്ധ് റെഡ്ഡിയുടെ കൊട്ടാരം സമാനമായ വീടും വെള്ളിയിൽ തീർത്ത ഫർണിച്ചറുകളുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
ഒരു യൂട്യൂബ് ചാനലിന്റെ ഹോം ടൂറിലാണ് എംഎൽഎയുടെ വീട്ടിലെ വെള്ളിയിൽ നിർമിച്ച ഫർണിച്ചറുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. കസേരകൾ, കട്ടിലുകൾ, മേശകൾ, ഡ്രസ്സിംഗ് ടേബിളുകൾ, കോഫി ടേബിളുകൾ എന്നിവയെല്ലാം വീഡിയോയിലുണ്ട്. ഫർണിച്ചറുകൾ മറ്റുള്ളവയിൽ നിന്ന് വേറിട്ടുനിൽക്കാനാണ് അവ വെള്ളിയിൽ നിർമിച്ചതെന്ന് വീഡിയോയിൽ എംഎൽഎ പറയുന്നുണ്ട്. ”ഇതെല്ലാം വെള്ളിയിൽ നിർമിച്ച ഫർണിച്ചറുകളാണ്. എന്റെ മുറിയിൽ ഇവ വേണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ മുറി വ്യത്യസ്തമാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നുവെന്ന് എംഎൽഎ പറയുന്നു. എംഎൽഎയുടെ വരുമാനത്തിന്റെ ഉറവിടം ചോദിച്ച് പലരും രംഗത്തെത്തുന്നുണ്ട്.
Leave a Comment