ജനശതാബ്ദിയോ തേജസോ അല്ല; ഇന്ത്യയിലെ ഏറ്റവും വേഗമേറിയ തീവണ്ടി ഇതാണ്; പേര് കേട്ടാൽ നിങ്ങൾ ഞെട്ടും

Published by
Brave India Desk

ന്യൂഡൽഹി: ലോകത്തെ തന്നെ ഏറ്റവും വലിയ റെയിൽ ശൃഖലയുള്ളത് നമ്മുടെ ഭാരതത്തിനാണ്. ആയിരക്കണക്കിന് തീവണ്ടികളാണ് നമ്മുടെ രാജ്യത്ത് സർവ്വീസ് നടത്തുന്നത്. മില്യൺ കണക്കിന് ആളുകൾ ഈ തീവണ്ടികളിൽ ഒരു ദിവസം യാത്ര ചെയ്യുന്നു. ഇതിൽ വിദ്യാർത്ഥികൾ മുതൽ ജോലിക്കാർവരെ ഉൾപ്പെടുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകൾക്കാണ് റെയിൽവേ വരുമാന മാർഗ്ഗം ആകുന്നത്.

വേഗം കൂടിയ തീവണ്ടികൾ മുതൽ എല്ലാ സ്റ്റോപ്പുകളിലും നിർത്തി യാത്രക്കാരെ കയറ്റുന്ന പാസഞ്ചർ തീവണ്ടികൾ വരെ നമ്മുടെ രാജ്യത്ത് ഉണ്ട്. ഇതിന് പുറമേ അന്താരാഷ്ട്ര നിലവാരത്തിലുള്ള വന്ദേഭാരത് ട്രെയിനുകളും നമ്മുടെ റെയിൽ ഗതാഗതത്തെ വേറിട്ടതാക്കുന്നു. വന്ദേഭാരതിന് പുറമേ തേജസ്, നമോ ഭാരത്, അമൃത് ഭാരത് എന്നിങ്ങനെ നിരവധി ട്രെയിനുകളാണ് നമ്മുടെ രാജ്യത്ത് സർവ്വീസ് നടത്തുന്നത്.

അടുത്ത കാലാത്തായി നിരവധി പരിഷ്‌കാരങ്ങളാണ് റെയിൽവേ മേഖലയിൽ വന്നിട്ടുള്ളത്. ഇതിൽ പ്രധാനപ്പെട്ടതാണ് ട്രെയിനുകളിലെ ശുചിത്വം. പണ്ടുകാലങ്ങളിൽ ദുർഗന്ധം നിറഞ്ഞ കോച്ചുകൾ പലരെയും തീവണ്ടി യാത്രയിൽ നിന്നും പിൻതിരിച്ചിരുന്നു. എന്നാൽ ഇന്ന് വൃത്തിയുള്ള ശുചിമുറി ഉൾപ്പെടെ ട്രെയിനുകളിൽ ഉണ്ട്. യാത്രികരുടെ ആവശ്യം പരിഗണിച്ച് പല റൂട്ടുകളിലും പുതിയ സർവ്വീസുകൾ റെയിൽവേ ആരംഭിച്ചു. ഇതിന് പുറമേ പല ട്രെയിനുകളിലെയും കോച്ചുകൾ വർദ്ധിപ്പിക്കുകയും യാത്ര കൂടുതൽ സൗകര്യപ്രദം ആകുകയും ചെയ്തു.

പണ്ട് കാലങ്ങളിൽ വേഗത്തിലെത്താൻ ജനശദാബ്ദിയെയും രാജധാനി, തേജസ്, തുരന്തോ പോലുള്ള സൂപ്പർ ഫാസ്റ്റ് ട്രെയിനുകളെയും ആയിരുന്നു ആളുകൾ കൂടുതലായി ആശ്രയിച്ചിരുന്നത്. അതുകൊണ്ട് തന്നെ വലിയ തിരക്കും ഈ ട്രെയിനുകളിൽ അനുഭവപ്പെട്ടിരുന്നു. എന്നാൽ ഈ സ്ഥിതിയും ഇന്ന് മാറി. വന്ദേഭാരത് തീവണ്ടികളുടെ കടന്നുവരന്ന് യാത്രികർക്ക് അതിവേഗ യാത്ര പ്രധാനം ചെയ്യുന്നു. ഇന്ന് രാജ്യത്ത് സർവ്വീസ് നടത്തുന്ന ഏറ്റവും വേഗം കൂടിയ തീവണ്ടികളാണ് വന്ദേഭാരത്.

മണിക്കൂറിൽ 180 കിലോമീറ്റർ ആണ് വന്ദേഭാരത് ട്രെയിനുകളുടെ ദൂരം. നിലവിൽ മണിക്കൂറിൽ 160 കിലോമീറ്റർ എന്ന നിലയിലാണ് ഈ തീവണ്ടികൾ സർവ്വീസ് നടത്തുന്നത്. ട്രാക്കുകളുടെ നവീകരണം പൂർത്തിയാകുന്നതോടെ വന്ദേഭാരത് ട്രെയിനുകൾ പരമാവധി വേഗതയിൽ സർവ്വീസ് നടത്തും.

അതിവേഗത്തിൽ സർവ്വീസ് നടത്തുന്നതുകൊണ്ട് തന്നെ ഈ ട്രെയിനുകളിൽ ആധുനിക സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കവച് സംവിധാനം എടുത്തുപറയേണ്ട ഒന്നാണ്. കൂട്ടിയിടിയിൽ നിന്നും കവച് സംവിധാനം ട്രെയിനുകളെ സംരക്ഷിക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള അത്യാധുനിക സംവിധാനങ്ങളാണ് വന്ദേഭാരത് ട്രെയിനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മണിക്കൂറിൽ 130 കിലോ മീറ്റർ ആണ് തേജസ് ട്രെയിനുകളുടെ പരമാവധി ദൂരം. സുരക്ഷാ സംവിധാനങ്ങളിലും ട്രാക്കുകളിലും ഉള്ള നിയന്ത്രണങ്ങൾ തേജസ് ട്രെയിനുകളുടെ വേഗത പരിമിതപ്പെടുത്തുന്നുണ്ട്.

Share
Leave a Comment

Recent News