തിരുവനന്തപുരം; ഏഷ്യാനെറ്റിലെ വാർത്താ അവലോകന പരിപാടിയിക്കിടെ മഹാകുംഭമേളയെ അധിക്ഷേപിച്ചുകൊണ്ടുള്ള നിരീക്ഷണത്തിനെതിരെ ശക്തമായ പ്രതിഷേധം . അവലോകന പരിപാടി അവതരിപ്പിച്ച അവതാരക സിന്ധുസൂര്യകുമാറിനെതിരയും , ഏഷ്യാനെറ്റ് എംഡി രാജീവ് ചന്ദ്രശേഖരനെതിരെയും സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്.
ഹിന്ദുവികാരവും ആചാരാനുഷ്ഠാന താല്‍പര്യവും കുംഭമേളാസ്നാന തല്‍പരതയുമൊക്കെ മലയാളികള്‍ക്കുണ്ടായതിലുള്ള അതീവ ദു:ഖമാണ് ഏഷ്യാനെറ്റ് പരിപാടിയിലൂടെ അവതരിപ്പിക്കുന്നത്.അതായത് നൂറു ശതമാനം സാക്ഷരത നേടിയവർ കുംഭമേളയിൽ പോയി സ്നാനം ചെയ്തത് എന്തോ അപമാനം എന്നാണ് പരിപാടിയുടെ പ്രതിധ്വനി.
നല്ല പരസ്യം നല്ല പിആർ നല്ല ബിസിനസ് എല്ലാം ഒത്തുവന്നപ്പോളാണ് ഇങ്ങ് കേരളത്തിലും കുംഭമേള പ്രിയതരമായതെന്നാണ് ഏഷ്യാനെറ്റിൻറെ വിലയിരുത്തൽ . ഒന്നാലോചിച്ചു നോക്കൂ നമുക്കു ചുറ്റു ഒരു പത്തുപേരെങ്കിലും കുംഭമേള സ്നാനത്തിന് പോയിട്ടില്ലേ ,അതാണ് അതിൻറെ ഇംപാക്ട് എന്നും അവതാരക ഖേദിക്കുന്നു.
ഏഷ്യാനെറ്റ് പരിപാടിയ്ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
മഹാകുംഭമേളയെക്കുറിച്ചുള്ള ഏഷ്യാനെറ്റിൻറെ വാക്കുകൾ
”ഇക്കുറി ഇങ്ങ് തെക്ക് കേരളത്തിൽ നിന്ന് പോലും നൂറുകണക്കിനാളുകൾ ഗംഗാ സ്നാനം നടത്തിയിട്ടുണ്ട്. ഇത്രയും കാലം ഇല്ലാതിരുന്ന ഹിന്ദുവികാരവും ആചാരാനുഷ്ഠാന താല്പര്യവും കുംഭമേള സ്നാന തല്പരതയുമൊക്കെ സിപിഎം ഭരിക്കുന്ന നാട്ടിലെ മലയാളികൾക്കുമുണ്ടായി.
കേരളസർ,100% ലിറ്ററി സർ എന്നൊക്കെ നമ്മൾ ഒരുഭാഗത്ത് പറയുമ്പോഴും കുഭമേളയും ബിജെപിയെ പ്രീതിപ്പെടുത്തലുമൊക്കെ ഒരുപാട് മലയാളികൾക്ക് ഇഷ്ടമുള്ള കാര്യം തന്നെയാണ്.
നല്ല പരസ്യം നല്ല പിആർ നല്ല ബിസിനസ് എല്ലാം ഒത്തുവന്നപ്പോൾ ഇങ്ങ് കേരളത്തിലും കുംഭമേള പ്രിയതരമായി. ഒന്നാലോചിച്ചു നോക്കൂ നമുക്കു ചുറ്റു ഒരു പത്തുപേരെങ്കിലും കുംഭമേള സ്നാനത്തിന് പോയിട്ടില്ലേ. അതാണ് അതിൻറെ ഇംപാക്ട്.
Leave a Comment