Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഒരു കിലോ കോഴിക്ക് 1200 രൂപ! മുട്ടയ്ക്കും തീ വില ; എം എസ് ധോണി ജനപ്രിയമാക്കിയ കടക്നാഥ് കോഴികൾക്ക് രാജ്യത്ത് വൻ ഡിമാൻഡ്

by Brave India Desk
Mar 3, 2025, 05:24 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഇന്ത്യയുടെ ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണി ജനപ്രിയമാക്കിയ ഒരു കോഴി ഇനമാണ് കടക്നാഥ് കോഴികൾ. ധോണിയുടെ ഏറ്റവും പ്രിയപ്പെട്ട ആഹാരം ആണിത്. കടക്നാഥ് കോഴികളെ വളർത്തുന്നതിനായി സ്വന്തമായി ഒരു ഫാം തന്നെ അദ്ദേഹം തുടങ്ങിയിട്ടുണ്ട്. ധോണിയുടെ ഈ പ്രിയപ്പെട്ട കോഴിക്ക് ഇപ്പോൾ രാജ്യത്ത് വൻ ഡിമാൻഡ് ആണ് ഉള്ളത്. പക്ഷേ പൊള്ളുന്ന വിലയാണ് ഈ കോഴിക്ക് നൽകേണ്ടത്. കോഴിക്ക് മാത്രമല്ല മുട്ടയ്ക്കും തീപിടിച്ച വിലയാണ്. അതിനുള്ള കാരണം ഈ കോഴിക്കും അതിന്റെ മുട്ടയ്ക്കുമുള്ള ഔഷധഗുണങ്ങൾ തന്നെയാണ്.

കരിങ്കോഴി ഇനത്തിൽപ്പെട്ട കോഴികളാണ് കടക്നാഥ് കോഴികൾ. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും വന്‍ ഡിമാൻഡ് ഉള്ള ഈ കോഴിക്ക് കിലോക്ക് 1200 രൂപ വരെയാണ് വില. കടക്നാഥ്‌ കോഴിയുടെ മുട്ടയ്ക്ക് പോലും ഒരെണ്ണത്തിന് 50 രൂപ വരെ വിലയുണ്ട്. രാജ്യത്ത് തന്നെ മികച്ച വില ലഭിക്കുന്നത് കൂടാതെ വലിയ കയറ്റുമതി സാധ്യതയുള്ള കോഴി ഇനം കൂടിയാണ് കടക്നാഥ്‌. മിക്ക വിദേശ രാജ്യങ്ങളിലും ഈ കോഴിക്ക് ഉയർന്ന ഡിമാൻഡ് ഉണ്ട്. കുറഞ്ഞ കൊഴുപ്പും കൂടുതൽ പ്രോട്ടീനും നിരവധി പോഷക ഗുണങ്ങളും ആണ് ഈ കോഴിക്ക് ഇത്രയേറെ ഡിമാൻഡ് ഉണ്ടാകാൻ കാരണം.

Stories you may like

‘എല്ലാം കഴിഞ്ഞു ബ്രോ, ഇനി സമരം അവസാനിപ്പിച്ചേക്കൂ, ഭക്ഷണം ഞാൻ കൊടുത്തയക്കാം’ ; സോനം വാങ്ചുകിനോട് സൽമാൻ ഖാൻ

കളി കൈവിട്ടു പോകുന്നു ; സിജെപി പ്രക്ഷോഭത്തിൽ സാമൂഹികവിരുദ്ധ ശക്തികൾ കടന്നുകൂടിയെന്ന് സോനം വാങ്ചുക് ; സമാധാനം പാലിക്കണമെന്ന് അടിയന്തര അഭ്യർത്ഥന

ഇന്തോനേഷ്യയിലെ പ്രശസ്തമായ അയാം സെമാനി, ചൈനയുടെ സിൽക്കി എന്നീ ഇനങ്ങൾക്ക് സമാനമാണ് ഇന്ത്യയുടെ സ്വന്തം കരിങ്കോഴി ഇനമായ കടക്നാഥ് കോഴികൾ.
ഇന്ത്യയിൽ ജാർഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് കടക്നാഥ്‌ കോഴികളെ കൂടുതലായും വളർത്തുന്നത്. കടക്നാഥ് കോഴി വളർത്തലിന് ഏറ്റവും പേരുകേട്ട സ്ഥലം മധ്യപ്രദേശിലെ ജാബുവ ജില്ലയാണ്. ജാബുവ ജില്ലയിലെ ഈ കോഴിക്ക് 2018 ൽ ഭൂമിശാസ്ത്ര സൂചിക (ജിഐ) ടാഗും ലഭിച്ചിട്ടുണ്ട്. ആദ്യകാലത്ത് ഈ പ്രദേശത്തെ ഭിൽ, ഭിലാല എന്നീ ഗോത്ര സമൂഹങ്ങൾ മാത്രമായിരുന്നു ഈ കോഴിയെ വളർത്തിയിരുന്നത്. ഇപ്പോൾ ഈ ഇനം പ്രധാനമായും ജാബുവ, അലിരാജ്പൂർ, ധാർ ജില്ലകളിലാണ് കാണപ്പെടുന്നത്. ഇപ്പോൾ ജാർഖണ്ഡിലും ഛത്തീസ്ഗഡിലും കർഷകർ ഇത് വൻതോതിൽ വളർത്തുന്നുണ്ട്. ജാർഖണ്ഡിലെ മഹേന്ദ്ര സിംഗ് ധോണിയുടെ ഉടമസ്ഥതയിലുള്ള കടക്നാഥ് കോഴി ഫാമും ഏറെ പ്രശസ്തമാണ്. ഛത്തീസ്ഗഡിൽ ഈ കോഴികളെ വളർത്തുന്നതിന് സർക്കാർ പ്രത്യേക പ്രോത്സാഹനം തന്നെ നൽകിവരുന്നുണ്ട്.

കടക്നാഥ്‌ കോഴി വളർത്തലിന് പ്രാരംഭ നിക്ഷേപം അല്പം കൂടുതലാണ് എങ്കിലും ഉയർന്ന വിപണി മൂല്യം കാരണം ലാഭവും കൂടുതലാണ്. ഈ മികച്ച ലാഭം കാരണം കൂടുതൽ കർഷകർ ഈ കോഴി വളർത്തലിനായി മുന്നിട്ടു വരുന്നുണ്ട്. ഇവയുടെ കോഴിക്കുഞ്ഞുങ്ങൾക്ക് 150 രൂപ മുതൽ 200 രൂപ വരെയാണ് വിലയുള്ളത്. നാലു മുതൽ അഞ്ചുമാസം വരെയാണ് കൃത്യമായ പരിചരണം നൽകി വളർത്തേണ്ടത്. ഒരു കോഴിയെ അഞ്ചുമാസത്തോളം പരിചരിച്ച് വളർത്തുന്നതിനുള്ള ചിലവ് 500 മുതൽ 700 രൂപ വരെയാണ്. എന്നാൽ വിൽക്കുമ്പോൾ കിലോയ്ക്ക് 1200 രൂപ വരെ ലഭിക്കുന്നു എന്നുള്ളതിനാൽ വാണിജ്യപരമായി വലിയ ലാഭമാണ് കടക്നാഥ്‌ കോഴി വളർത്തലിലൂടെ ലഭിക്കുന്നത്. 100 കോഴിയെ വളർത്തുന്ന ഒരു കർഷകന് ഒരു വർഷം മൂന്ന് ലക്ഷം രൂപയിലേറെയാണ് വരുമാനമായി ലഭിക്കുന്നത്.

കൊഴുപ്പ് വളരെ കുറവുള്ള മികച്ച പോഷക ഗുണങ്ങൾ ഉള്ള കോഴിയാണ് കടക്നാഥ്‌. മറ്റു കോഴികളെ അപേക്ഷിച്ച് ഉയർന്ന അളവിലുള്ള പ്രോട്ടീൻ ആണ് ഇവയുടെ ഒരു പ്രധാന പ്രത്യേകത. 100 ഗ്രാം മാംസത്തിൽ 25 മുതൽ 27 ഗ്രാം വരെ പ്രോട്ടീൻ ആണ് അടങ്ങിയിട്ടുള്ളത്. സാധാരണ കോഴികളുടെ മാംസത്തിൽ ഉണ്ടാകുന്ന പ്രോട്ടീനേക്കാൾ 25% ൽ കൂടുതലാണിത്. മറ്റ് കോഴികളെക്കാൾ 13 മുതൽ 25% കൊളസ്ട്രോൾ കുറവാണ് എന്നുള്ളതും കടക്നാഥ്‌ കോഴികളുടെ പ്രത്യേകതയാണ്. കൂടാതെ മനുഷ്യ ശരീരത്തിന് ഏറെ ഗുണകരമായ വിറ്റാമിനുകളായ ബി 1, ബി 2, ബി 6, ബി 12, സി, ഇ എന്നിവയും ഒപ്പം നിയാസിൻ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, നിക്കോട്ടിനിക് ആസിഡുകൾ, നിരവധി അമിനോ ആസിഡുകൾ എന്നിവയും ഈ കോഴിയുടെ മാംസത്തിലുണ്ട്. കൂടാതെ പുതിയ പഠനങ്ങൾ പ്രകാരം വയാഗ്ര അല്ലെങ്കിൽ സിൽഡെനാഫിൽ സിട്രേറ്റ് സാന്നിധ്യവും ഈ കോഴികളിൽ ഉണ്ട്. നാഡീവൈകല്യത്തിനുള്ള ചികിത്സയിലും ഹോമിയോപ്പതി ചികിത്സയിലും ഈ കോഴിയെ ഔഷധമായി ഉപയോഗിക്കുന്നു. സ്ത്രീകളിലെ വന്ധ്യത, ആർത്തവ പ്രശ്നങ്ങൾ, വാതരോഗ പ്രശ്നങ്ങൾ എന്നിവയ്ക്കും പതിവായി ഗർഭചിദ്രം സംഭവിക്കുന്നവർക്കും കടക്നാഥ്‌ കോഴിയുടെ മാംസം ഔഷധമായി നൽകിവരുന്ന പാരമ്പര്യവും ഉണ്ട്.

കടക്നാഥ്‌ കോഴികളുടെ മുട്ടയിൽ കൊളസ്ട്രോളും കൊഴുപ്പും വളരെ കുറവാണ് എന്നുള്ളതാണ് ഇവയെ ജനപ്രിയമാക്കുന്നത്. ഇത് പ്രായമായവർക്കും ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്കും ഏറെ ഗുണകരമാണെന്ന് പറയുന്നു. മൈസൂരിലെ സെൻട്രൽ ഫുഡ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് കടക്നാഥ്‌ കോഴികളുടെ ഔഷധഗുണങ്ങളെ കുറിച്ചുള്ള പഠനങ്ങൾ നടത്തിയിട്ടുള്ളത്. ഈ കോഴിയുടെ മാംസം പതിവായി കഴിക്കുന്നത് ഹൃദയത്തിലേക്കുള്ള രക്തവിതരണം കൂടുതൽ സുഗമമാക്കുകയും ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും എന്നാണ് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Tags: MS Dhonipoultrykadaknath chickenblack chicken
Share14TweetSendShare

Latest stories from this section

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

ദുരന്തം വിതച്ച് പ്രളയം : അസമിൽ മരണം 40 കടന്നു, 80-ലധികം പേരെ കാണാനില്ല; നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം എത്തും

ദുരന്തം വിതച്ച് പ്രളയം : അസമിൽ മരണം 40 കടന്നു, 80-ലധികം പേരെ കാണാനില്ല; നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം എത്തും

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

ചോദ്യപേപ്പർ ചോർച്ച പുതിയ കാര്യമല്ല, പക്ഷേ മോദി സർക്കാർ ആണ് ആദ്യമായി അതിനെതിരെ നിയമം കൊണ്ടുവന്നത് ; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

ചോദ്യപേപ്പർ ചോർച്ച പുതിയ കാര്യമല്ല, പക്ഷേ മോദി സർക്കാർ ആണ് ആദ്യമായി അതിനെതിരെ നിയമം കൊണ്ടുവന്നത് ; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

Discussion about this post

Latest News

‘എല്ലാം കഴിഞ്ഞു ബ്രോ, ഇനി സമരം അവസാനിപ്പിച്ചേക്കൂ, ഭക്ഷണം ഞാൻ കൊടുത്തയക്കാം’ ; സോനം വാങ്ചുകിനോട് സൽമാൻ ഖാൻ

‘എല്ലാം കഴിഞ്ഞു ബ്രോ, ഇനി സമരം അവസാനിപ്പിച്ചേക്കൂ, ഭക്ഷണം ഞാൻ കൊടുത്തയക്കാം’ ; സോനം വാങ്ചുകിനോട് സൽമാൻ ഖാൻ

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

കളി കൈവിട്ടു പോകുന്നു ; സിജെപി പ്രക്ഷോഭത്തിൽ സാമൂഹികവിരുദ്ധ ശക്തികൾ കടന്നുകൂടിയെന്ന് സോനം വാങ്ചുക് ; സമാധാനം പാലിക്കണമെന്ന് അടിയന്തര അഭ്യർത്ഥന

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരം ; ഇന്ത്യയുടെ ആകാശത്തിന് തദ്ദേശീയ കവചമെന്ന ചരിത്ര നേട്ടം

ദുരന്തം വിതച്ച് പ്രളയം : അസമിൽ മരണം 40 കടന്നു, 80-ലധികം പേരെ കാണാനില്ല; നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം എത്തും

ദുരന്തം വിതച്ച് പ്രളയം : അസമിൽ മരണം 40 കടന്നു, 80-ലധികം പേരെ കാണാനില്ല; നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം എത്തും

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

ചോദ്യപേപ്പർ ചോർച്ച പുതിയ കാര്യമല്ല, പക്ഷേ മോദി സർക്കാർ ആണ് ആദ്യമായി അതിനെതിരെ നിയമം കൊണ്ടുവന്നത് ; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

ചോദ്യപേപ്പർ ചോർച്ച പുതിയ കാര്യമല്ല, പക്ഷേ മോദി സർക്കാർ ആണ് ആദ്യമായി അതിനെതിരെ നിയമം കൊണ്ടുവന്നത് ; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies