ലണ്ടൻ : പഹൽഗാം ഭീകരാക്രമണത്തിനെതിരെ ലണ്ടനിലെ പാകിസ്താൻ ഹൈകമ്മീഷന് മുൻപിൽ പ്രതിഷേധം നടത്തിയ ഇന്ത്യക്കാർക്ക് നേരെ ഭീഷണി ആംഗ്യവുമായി പാകിസ്താൻ നയതന്ത്രജ്ഞൻ. കഴുത്തറക്കും എന്ന ആംഗ്യമാണ് യുകെയിലെ പാകിസ്താൻ മിഷനിലെ വ്യോമ, സൈനിക അറ്റാഷെയായ പാകിസ്ഥാൻ ആർമി കേണൽ തൈമൂർ റാഹത്ത് ആണ് ലണ്ടനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് നേരെ കഴുത്തറക്കുന്ന ആംഗ്യം കാണിച്ചത്. നയതന്ത്ര ഉദ്യോഗസ്ഥന്റെ ഈ പ്രവൃത്തി വലിയ സംഘർഷാവസ്ഥയിലാക്കിയാണ് കാര്യങ്ങൾ നീക്കിയത്.
ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർത്തമാന്റെ ഫോട്ടോയുള്ള ഒരു പോസ്റ്റർ ഉയർത്തിപ്പിടിച്ച് കൊണ്ടാണ് ഇന്ത്യൻ പ്രവാസി സമൂഹത്തിന് നേരെ പാക് ഉദ്യോഗസ്ഥൻ കഴുത്തറുക്കുന്ന ആംഗ്യം കാണിച്ചത്. തൈമൂർ റാഹത്തിന്റെ ഈ മ്ലേച്ഛമായ പ്രവൃത്തിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലോകമെമ്പാടുമുള്ള ആളുകൾ രൂക്ഷമായ ഭാഷയിലാണ് പാകിസ്താൻ ഉദ്യോഗസ്ഥന്റെ ഈ നടപടിയെ വിമർശിച്ചത്.
ഇത് വെറും അസഹിഷ്ണുതയല്ല, മറിച്ച് പ്രകോപനപരമായ പ്രവൃത്തിയാണെന്ന് ലണ്ടനിലെ ഇന്ത്യൻ പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പ്രതിഷേധത്തിനിടെ പാകിസ്താൻ ഹൈക്കമ്മീഷണർ ഉച്ചത്തിൽ ആഘോഷ സംഗീതം ആലപിച്ചതും വ്യാപക വിമർശനത്തിന് കാരണമായി. മുറിവിൽ ഉപ്പ് തേക്കുന്ന അപമാനകരമായ പ്രവൃത്തിയാണ് പാകിസ്താൻ ഹൈക്കമ്മീഷണർ ചെയ്തതെന്നാണ് അഭിപ്രായം ഉയരുന്നത്.
Leave a Comment