വ്യാജവിവരങ്ങൾ നൽകി അന്വേഷണത്തെ വഴിതെറ്റിക്കുന്നു;വനമേഖലയിൽ ഭക്ഷ്യവസ്തുക്കൾ ഒളിപ്പിച്ചനിലയിൽ; പ്രാദേശിക സഹായം ലഭിച്ചോ?

Published by
Brave India Desk

പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം തുർന്നുകൊണ്ടിരിക്കെ ആക്രമണവുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വിവരങ്ങൾ അന്വേഷണത്തെ വഴിതെറ്റിക്കുന്നെന്ന് വിവരം.

200 ൽ അധികം വ്യാജ വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചെന്നാണ് റിപ്പോർട്ട്. ദൃക്സാക്ഷി മൊഴികൾ,റൂട്ടമാപ്പ് തുടങ്ങിയ യഥാർത്ഥ തെളിവുകളുടെ ശേഖരണത്തെ ഈ തെറ്റായ വിവരങ്ങൾ വൈകിപ്പിക്കുന്നുതായും വൃത്തങ്ങൾ പറഞ്ഞു.സമൂഹമദ്ധ്യമങ്ങളിൽ ഫോളോവേഴ്‌സിനെ നേടാൻ വ്യാജ വീഡിയോകളും വിവരങ്ങളും പ്രചരിപ്പിക്കുന്നുണ്ട്.

അനന്തനാഗിലെ വനമേഖലയിൽ ഭക്ഷ്യവസ്തുക്കൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു സൈന്യം നടത്തിയ തെരച്ചിലിൽ വനത്തിനുള്ളിൽ നിന്നാണ് ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്. ഭീകരർക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്ന സംശയത്തിലാണ് അന്വേഷണ ഏജൻസികൾ. പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കൾ ആണ് കിട്ടിയത് എന്നത് സംശയം ബലപ്പെടുത്തുന്നു.

Share
Leave a Comment

Recent News