ഓപ്പറേഷൻ സിന്ദൂർ തുടരുന്നു,വ്യാജപ്രചരണങ്ങളിൽ വീഴരുത്: വ്യക്തമാക്കി വ്യോമസേന

Published by
Brave India Desk

വെടിനിർത്തൽ ധാരണയോടെ ഓപ്പറേഷൻ സിന്ദൂരിൽ നിന്നും ഇന്ത്യ പിൻമാറിയെന്ന തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ച് വ്യോമസേന. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ വ്യോമസേന ചുമതലകൾ കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയകരമായി നിർവഹിച്ചു. ദേശീയ ലക്ഷ്യങ്ങളുമായി ഒത്തുചേർന്ന് കൃത്യതയോടെയും വിവേകപൂർണ്ണവുമായ രീതിയിലാണ് ഓപ്പറേഷൻ നടത്തിയത്. പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നതിനാൽ, വിശദമായ ഒരു വിശദീകരണം യഥാസമയം നടത്തുന്നതാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ ഊഹാപോഹങ്ങളിൽ നിന്നും പ്രചാരണങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്ന് വ്യോമസേന വ്യക്തമാക്കി.

ഇന്ത്യക്കും പാകിസ്താൻ ഇടയിൽ വെടിനിർത്തൽ ധാരണ നിലവിൽവന്നെങ്കിലും സിന്ധൂ നദീജല കരാർ മരവിപ്പിച്ചത് തുടരുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.കർതാർപുർ ഇടനാഴി തൽക്കാലം തുറക്കില്ല. ഭീകരതയ്ക്കെതിരെ ഉറച്ചനിലപാടാണുള്ളതെന്നും കേന്ദ്രസർക്കാർ പറഞ്ഞിരുന്നു.

നിലവിൽ വന്ന വെടിനിർത്തൽ ധാരണ മണിക്കൂറുകൾക്കകം പാകിസ്താൻ ലംഘിച്ചിരുന്ന. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് രാത്രി 10.45ന് വിളിച്ചുചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിൽ പാകിസ്താന്റെ വഞ്ചന ഔദ്യോഗികമായി തുറന്നു പറഞ്ഞത്. പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായത് അപലപനീയമായ നീക്കമാണ്. ആക്രമണത്തിനെതിരേ സേന ഉചിതമായി നടപടി കൈക്കൊണ്ടിട്ടുണ്ട്. വെടിനിർത്തൽ ധാരണ പാകിസ്താൻ ലംഘിച്ച സാഹചര്യത്തിൽ ആക്രമണത്തെ ശക്തമായി നേരിടാൻ സേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്-വിദേശകാര്യ സെക്രട്ടറി അറിയിച്ചിരുന്നു,

Share
Leave a Comment

Recent News