വഞ്ചിയൂരിൽ അഭിഭാഷകയ്ക്ക് നേരെ സീനിയർ അഭിഭാഷകന്റെ ക്രൂരമർദ്ദനം. മുതിർന്ന അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെതിരെ അഡ്വ.ശ്യാമിലി ജസ്റ്റിനാണ് പരാതി നൽകിയിരിക്കുന്നത്. വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന യുവതിയുടെ മുഖത്താണ് മർദ്ദനമേറ്റത്. തന്നോടുള്ള ഈഗോയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടതെന്നും സംഭവത്തിൽ ബാർ കൗൺസിലിലും ബാർ അസോസിയേഷനിലും പരാതി നൽകുമെന്നും ശ്യാമിലി വ്യക്തമാക്കി.
ഓഫീസിൽ ഒരു ഇന്റേണൽ ഇഷ്യൂ ഉണ്ടായിരുന്നു. അതിന്റെ കാരണം എന്തെന്ന് അറിയില്ല. ചിലപ്പോൾ പ്രൊഫഷണൽ ഈഗോ ആകാം കാരണം. ഇപ്പോൾ ഒരു ജൂനിയർ വന്നിട്ടുണ്ട്. മുൻപ് അദ്ദേഹത്തിന്റെ ജൂനിയർ ആയിട്ട് ജോലി ചെയ്തിട്ടുണ്ട്. അവർക്ക് എന്നോട് വന്ന ഈഗോ ആകാം. ഇന്നുവരെ ഞങ്ങൾ തമ്മിൽ ഇഷ്യൂ ഉണ്ടായിട്ടില്ല. ചെയ്യാത്ത ഒരു കാര്യം ചെയ്തു എന്ന് സാറിനെ വിളിച്ചുപറയുകയും അതിന്റെ അടിസ്ഥാനത്തിൽ പുറത്താക്കുമെന്ന് പറയുകയും ചെയ്തു. രണ്ട് ദിവസം കഴിഞ്ഞ് സാർ തന്നെ വിളിച്ചു സോറി പറഞ്ഞു. എല്ലാവരുടെയും മുന്നിൽ വച്ചുപറയാം, ഭർത്താവിനെ വിളിക്കാം അമ്മയെ വിളിക്കാം എന്നൊക്കെ പറഞ്ഞു. ഇത്രയും പറഞ്ഞിട്ടാണ് തിരിച്ചുവന്നത്. അമ്മയാണ് പറഞ്ഞുവിട്ടത്, മുതിർന്ന അഭിഭാഷകൻ അല്ലേ, സീനിയർ അല്ലേ ഇത്രയും താഴ്ന്നതല്ലേ എന്ന് പറഞ്ഞ് പോകാൻ പറഞ്ഞിട്ടാണ് പോയതെന്ന് യുവതി പറയുന്നു.
ഞാൻ ഇന്ന് ഓഫീസിൽ വന്നപ്പോൾ ആ ജൂനിയറെ താക്കീത് ചെയ്യണമെന്ന് ഞാൻ സാറിനോട് പറഞ്ഞു. എന്റെ കാര്യത്തിൽ ഇടപെടരുത്, അല്ലെങ്കിൽ ഞാൻ താക്കീത് ചെയ്യുമെന്ന് പറഞ്ഞു. . എന്നാൽ താക്കീത് ചെയ്യില്ല എന്ന് സാർ പറഞ്ഞു. ഞാൻ കോടതിയിൽ പോയി വന്നശേഷം സാറിനോട് സംസാരിക്കണമെന്ന് പറഞ്ഞു. മാന്യമായി കാബിനിൽ പോയിട്ടാണ് സംസാരിച്ചത്. എന്നാൽ എന്നോട് സംസാരിക്കാൻ താത്പര്യമില്ല എന്ന് സാർ പറഞ്ഞു. അപ്പോൾ സാർ പറയില്ല. ഓകെ, ഇനി എന്റെ കാര്യത്തിൽ ജൂനിയർ ഇടപെടരുത്. വർക്ക് ചെയ്യാനല്ലേ വരുന്നത് വർക്ക് ചെയ്തിട്ടു പോകുക. എന്റെ കാര്യത്തിൽ ജൂനിയർ ഇടപെടേണ്ട. എന്താണ് എന്നുവച്ചാൽ സാർ തീരുമാനിച്ചോളാൻ ഞാൻ പറഞ്ഞു. നി ആരോടാണ് സംസാരിക്കുന്നത് എന്ന് പറഞ്ഞ് എന്നെ വലിച്ചിട്ട് മുഖത്തടിച്ചു. അടിച്ചപ്പോൾ ഞാൻ നിലത്തുവീണു. വീണ്ടും അടിച്ചു. രണ്ടുമൂന്ന് തവണ എന്റെ മുഖത്തടിച്ചുവെന്ന് യുവതി വെളിപ്പെടുത്തി.
Leave a Comment