ഉപഭോക്താക്കളെ അമ്പരപ്പിച്ച് കിടിലൻ ഓഫറുമായി ജിയോ.ഏറ്റവും കുറഞ്ഞ നിരക്കിൽ ഉപയോക്താക്കൾക്കായി പ്രീപേയ്ഡ് റീചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ.വല്ലപ്പോഴും ഡാറ്റ ഉപയോഗിക്കുന്നവർക്ക് അനുയോജ്യമായ ഒരു പ്ലാൻ കൂടിയാണിത്.പ്രതിമാസം വെറും 189 രൂപ മാത്രം ചെലവാകുന്ന തരത്തിലുളള പ്ലാനാണിത്.
28 ദിവസത്തെ കാലാവധിയുളള ഈ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളും പ്രതിമാസം 300 എസ്എംഎസും വരുന്നു. എന്നാൽ ഇതിൽ രണ്ട് ജിബി ഡാ?റ്റ മാത്രമേയുളളൂ. വീടുകളിലും ഓഫീസുകളിലും തുടർച്ചയായി വൈഫൈ ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ കൂടുതൽ അനുയോജ്യമായിരിക്കും. ഡാറ്റ വീണ്ടും ആവശ്യമാണെങ്കിൽ നിങ്ങൾക്ക് ചെറിയ ബൂസ്?റ്റർ പ്ലാനുകൾ ഉപയോഗിക്കാവുന്നതാണ്. രണ്ട് ജിബി പരിധിക്കുശേഷം 64 കെബിപിഎസ് പരിധിയിൽ ഡാറ്റ ഉപയോഗിക്കാനും സാധിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവ സൗജന്യമായി ലഭിക്കും.
നിലവിൽ ജിയോയിൽ നിന്ന് ലഭ്യമായ ഏറ്റവും വിലകുറഞ്ഞ താങ്ങാവുന്ന പ്ലാൻ എന്ന ബഹുമതിയും 189 രൂപയുടെ ഓഫർ സ്വന്തമാക്കി കഴിഞ്ഞു. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 6.75 രൂപ (189/ 28) മാത്രമാണ്.
ജിയോയുടെ മറ്റൊരു മികച്ച പ്ലാൻ 199 രൂപയുടെ ആണ്. എന്നാൽ ഇവിടെ വാലിഡിറ്റി 18 ദിവസം മാത്രമാണ്. പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്നുവെന്നതാണ് ഇവിടത്തെ പ്രത്യേകത. കൂടാതെ പ്രതിദിനം 100 എസ്എംഎസും, അൺലിമിറ്റഡ് കോളിംഗും വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.
Leave a Comment