Wednesday, June 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ജയിലിൽ കഴിയവേ തലച്ചോറിൽ രക്തസ്രാവം ; ഐസിസ് ഇന്ത്യ തലവൻ സാക്വിബ് നാച്ചൻ മരിച്ചു

by Brave India Desk
Jun 28, 2025, 08:23 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ജയിലിൽ കഴിയവേ തലച്ചോറിൽ ഉണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന ഐസിസ് ഇന്ത്യ തലവൻ സാക്വിബ് അബ്ദുൾ ഹമീദ് നാച്ചൻ മരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ഐസിസ്)യുടെ ഇന്ത്യൻ നേതൃത്വത്തിന്റെ ചുമതല ഉണ്ടായിരുന്ന ഇയാളെ മുംബൈ സ്ഫോടന കേസിൽ ആണ് അറസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ നാല് ദിവസമായി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നേരത്തെ 2002-03 മുംബൈ സ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട നാച്ചനെ പിന്നീട് ഐസിസ് പ്രവർത്തനങ്ങളെ തുടർന്ന് എൻഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ ആഴ്ച ആദ്യം മസ്തിഷ്കാഘാതത്തെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. തിങ്കളാഴ്ചയാണ് തിഹാർ ജയിൽ അധികൃതർ നാച്ചനെ ഡൽഹിയിലെ ദീൻദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ആരോഗ്യനില വഷളായതിനെത്തുടർന്ന്  സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച നില വഷളായതായും ഉച്ചയ്ക്ക് 12:10 ന് മരിച്ചതായും ആണ് ജയിലധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

Stories you may like

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു. നാച്ചന്റെ അന്ത്യകർമങ്ങൾ ഞായറാഴ്ച മഹാരാഷ്ട്രയിലെ പഡ്ഗയ്ക്കടുത്തുള്ള ബോറിവാലി ഗ്രാമത്തിൽ നടക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2023 ഡിസംബർ 9 ന് ആയിരുന്നു ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. എൻഐഎ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഇയാൾക്ക് രണ്ടാമത്തെ ഹൃദയാഘാതം സംഭവിച്ചിരുന്നതായി അഭിഭാഷകൻ സൂചിപ്പിച്ചു. നേരത്തെയും രണ്ടുതവണ ഇയാൾക്ക് മസ്തിഷ്കാഘാതം ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

Tags: IS module leader Saquib Abdul Hamid Nachanisis india leader dead
ShareTweetSendShare

Latest stories from this section

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

അന്ന് പിണറായി ചെയ്ത രക്ഷാപ്രവർത്തനമാണ് എന്നെ ഇവിടെയെത്തിച്ചത്:  എ.ഡി. തോമസ്

Discussion about this post

Latest News

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

അന്ന് പിണറായി ചെയ്ത രക്ഷാപ്രവർത്തനമാണ് എന്നെ ഇവിടെയെത്തിച്ചത്:  എ.ഡി. തോമസ്

അന്ന് പിണറായി ചെയ്ത രക്ഷാപ്രവർത്തനമാണ് എന്നെ ഇവിടെയെത്തിച്ചത്:  എ.ഡി. തോമസ്

 ഖമേനിയുടെ അന്ത്യകർമ്മങ്ങൾ; പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡന്റ്, ലോകം ഉറ്റുനോക്കുന്ന ആ വൻ ചടങ്ങ് ഇങ്ങനെ!

പന്ത് വായുവിലൂടെ എറിയേണ്ട, നിലത്തുരുട്ടിക്കോ; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ചാപ്പൽ സഹോദരന്മാരുടെ ആ കുരുട്ടുബുദ്ധി; ഒരൊറ്റ സംഭവം കൊണ്ട് മാറിയ നിയമം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology