കമ്മിൻസും സ്റ്റാർക്കും ഞാനും ഒന്നും അല്ല, ലോകത്തിലെ ഏറ്റവും മികച്ച ബോളർ അവനാണ്: ഷഹീൻ ഷാ അഫ്രീദി

Published by
Brave India Desk

പാകിസ്ഥാന്റെ സ്റ്റാർ ഇടംകൈയ്യൻ പേസർ, ഷഹീൻ ഷാ അഫ്രീദി ഇന്ത്യൻ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയെ പ്രശംസിച്ചുകൊണ്ട് രംഗത്ത്. പാകിസ്ഥാന്റെ മുൻനിര ഫാസ്റ്റ് ബൗളറായ ഷഹീൻ, ബുംറയെ പെർഫെക്റ്റ് 10/10 എന്ന് വിലയിരുത്തുകയും ഇന്ത്യൻ താരമാണ് ലോകത്തിലെ ഏറ്റവും മികച്ച ബൗളർ എന്നും പറയുകയും ചെയ്തു.

ഇന്റർനെറ്റിൽ വൈറലാകുന്ന ഒരു വീഡിയോയിൽ, മുമ്പ് പാകിസ്ഥാന്റെ ടി20 ഐ ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചിട്ടുള്ള ഷഹീനോട്, എന്തുകൊണ്ടാണ് ബുംറയെ 10/10 എന്ന് വിലയിരുത്തിയതെന്ന് ചോദിച്ചപ്പോൾ, ബുംറയുടെ സ്വിംഗ്, കൃത്യത, ഫാസ്റ്റ് ബൗളർ എന്ന നിലയിലുള്ള അനുഭവം എന്നിവ കാരണമാണ് താൻ ആ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

“ഇപ്പോഴത്തെ കാലത്ത് ഏറ്റവും മികച്ച ബൗളറാണ് അദ്ദേഹം. സ്വിംഗ്, കൃത്യത, അനുഭവസമ്പത്ത്. ഇതെല്ലം സിഗെർന്നതിനാൽ അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണെന്ന് ഞാൻ കരുതുന്നു,” ഷഹീൻ പറഞ്ഞു. 2016 ജനുവരിയിൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം, ബുംറ എല്ലാ ഫോർമാറ്റിലുമുള്ള ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായി മാറിപിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ബൗളിംഗ് നമ്പറുകൾ അവിശ്വസനീയമാണ്.

ഇന്ത്യയുടെ 2024 ടി20 ലോകകപ്പ് കിരീട വിജയത്തിൽ 31 കാരനായ ഫാസ്റ്റ് ബൗളർ വലിയ പങ്കുവഹിച്ചു, എട്ട് മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകൾ വീഴ്ത്തി പരമ്പരയിലെ താരത്തിനുള്ള പുരസ്കാരവും താരം നേടി.

Share
Leave a Comment

Recent News