കോഴിക്കോട്: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് പങ്കെടുത്ത പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഏഷ്യാനെറ്റ് ന്യൂസിലെ വാര്‍ത്താ സംഘത്തിന് നേരെ സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം. ഏഷ്യാനെററ് റിപ്പോര്‍ട്ടര്‍ അനുമോദിനും, ക്യാമറാമാന് അരവിന്ദിനുമാണ് മര്ഡദ്ദനമേറ്റത്. ഇവരെ കോഴിക്കോട് ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ു.
മുതലക്കുളത്ത് പരിപാടി സംഘടിപ്പിച്ചത് അനുമതിയില്ലാതെ
ഇതിനിടെ മുതലക്കുളത്ത് സിപിഎം ഇഎംഎസ്എകെജി അനുസ്മരണം സംഘടിപ്പിച്ചത് പൊലീസിന്റെ അനുമതിയില്ലാതെയാണെന്ന് വ്യക്തമായി. തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അനുമതിയില്ലാതെ ഇത്തരമൊരു രാഷ്ട്രീയ പരിപാടി സംഘടിപ്പിച്ചതിനെതിരെ പൊലീസ് ജില്ലാ വരണാധികാരിക്ക് പരാതി നല്‍കും.
പൊതുപരിപാടി സംഘടിപ്പിക്കാന്‍ പൊലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. എന്നാല്‍ അനുമതിയില്ലാതെയാണ് പിണറായി വിജയന് പങ്കെടുത്ത ഇത്തരമൊരു പരിപാടി സിപിഎം മുതലക്കുളത്ത് സംഘടിപ്പിച്ചത്.തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് വിരുദ്ധമാണ് ഇത്.
ഈ സാഹചര്യത്തില്‍ 290/2016 നമ്പറില്‍ എഫ്ഐആര്‍ ഇട്ട് കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.പൊലീസ് അനുമതിയില്ലാതെ മുതലക്കുളത്ത് വാഹനങ്ങള്‍ക്കും ജനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ സംഘം ചേര്‍ന്നതിന് കണ്ടാലറിയാവുന്ന 500 ഓളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.
മുതലക്കുളം മൈതാനത്ത് നടന്ന എ.കെ.ജി ഇ.എം.എസ് ദിനാചരണത്തില്‍ പിണറായി വിജയന്റെ പ്രസംഗം കഴിഞ്ഞയുടനെ അദ്ദേഹം വേദി വിടുന്നതും മറ്റുമായ രംഗങ്ങള്‍ ചിത്രീകരിച്ചതാണ് സിപിഎം സംഘത്തെ പ്രകോപിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തു. പിണറായി വിജയന് വേദി വിട്ടിറങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം. സദസ്സിന്റെ ദൃശ്യങ്ങളെടുക്കവേ കാലിക്കസേരകള്‍ എടുക്കുകയാണോടാ എന്നു ചോദിച്ച് പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നെന്ന് അനുമോദ് പറഞ്ഞു. ആദ്യം കാമറയും മൈക്കും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാത്തതിനാല്‍ ശാരീരികമായി കൈയേറ്റം ചെയ്യുകയായിരുന്നു. കാമറ പിടിച്ചുവാങ്ങി നശിപ്പിക്കാനും ശ്രമമുണ്ടായതായി അനുമോദ് പറഞ്ഞു. അനുമോദിന്റെ മുഖത്തും ശരീരത്തിലും അരവിന്ദിന്റെ തലക്കും മര്‍ദനമേറ്റു.
മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം അസാധ്യമാക്കുന്ന തരത്തിലുള്ള നടപടി അംഗീകരിക്കാനാവില്ലെന്ന് ജില്ലാ പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍. രാജേഷ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Discussion about this post