ഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ട് വഴി ആറ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി എന്‍.ഐ.എയ്ക്ക് ഫോണ്‍ സന്ദേശം. ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ തിരക്കേറിയ ഹോട്ടലുകളിലും ആശുപത്രികളിലും ആക്രമണം നടത്താനാണ് ഇവരുടെ പദ്ധതിയെന്നാണ് എ്ന്‍ഐഎ സംശയിക്കുന്നത്. ഇതേ തുടര്‍ന്ന് ഡല്‍ഹി,പഞ്ചാബ്,അസം സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി.
പാക്കിസ്ഥാനിലെ മുഹമ്മദ് ഖുര്‍ഷിദ് അലാം എന്ന വിരമിച്ച പട്ടാളക്കാരനടക്കം ആറു പേരാണ് ഫെബ്രുവരി 23ന ് ഇന്ത്യയിലേക്ക് കടന്നതായി വിവരം ലഭിച്ചത്. നൈജീരിയയില്‍ നിന്നും എന്‍.ഐ.എക്കു വന്ന ഫോണ്‍ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ നൈജീരിയയില്‍ നിന്നും ഇതിനു മുന്‍പും പല തവണ ഇത്തരത്തില്‍ ഫോണ്‍ സന്ദേശം ലഭിച്ചിരുന്നതായി എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു.
Discussion about this post