
Security personnel checking at road near the IAF base which was attacked by militants in Pathankot on Sunday, January 3 2016. EXPRESS PHOTO BY RANA SIMRANJIT SINGH
ഡല്‍ഹി : ഭീകരാക്രമണം നടന്ന പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ കേസ് അന്വേഷിക്കുന്ന പാക്കിസ്ഥാന് സംഘം ഇന്ന് സന്ദര്‍ശനം നടത്തും. ആദ്യമായാണ് ഇന്ത്യയുടെ ഏതെങ്കിലുമൊരു സൈനിക താവളത്തില്‍ പാക്ക് അന്വേഷകസംഘം സന്ദര്‍ശനം നടത്താന്‍ എത്തുന്നത്. ഇവര്‍ താവളത്തിലെ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ കാണാതെയും സന്ദര്‍ശിക്കാതെയും ഇരിക്കാന്‍ ഇത്തരം സ്ഥലങ്ങള്‍ മറച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു.
സംബന്ധിച്ചു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇതുവരെ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളും അഞ്ചംഗ പാക്ക് അന്വേഷണസംഘം പരിശോധിക്കും. പത്താന്‍കോട്ട് വ്യോമതാവളത്തില്‍ നടന്ന ഭീകരാക്രമണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയും പാക്കിസ്ഥാനും ഔദ്യോഗിക ചര്‍ച്ച ആരംഭിച്ചിരുന്നു.
അഞ്ചംഗ പാക്ക് സംഘത്തിന്റെ തലവന്‍ പഞ്ചാബ് പ്രവിശ്യയിലെ ഭീകരവിരുദ്ധ വിഭാഗം തലവന്‍ മുഹമ്മദ് താഹിര്‍ റായ് ആണ്. ലഹോറിലെ ഇന്റലിജന്‍സ് ബ്യൂറോ ഡപ്യുട്ടി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അസിം അര്‍ഷാദ്, ഐഎസ്ഐ ഉദ്യോഗസ്ഥന് ലഫ്റ്റനന്റ് കേണല്‍ തന്‍വീര്‍ അഹമ്മദ്, മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് ലഫ്റ്റനന്റ് കേണല്‍ ഇര്ഫാന് മിര്‍സ, ഗുജ്റന്‍വാലയിലെ ഭീകരവിരുദ്ധവിഭാഗം അന്വേഷണ ഉദ്യോഗസ്ഥന് ശഹീദ് തന്‍വീര്‍ എന്നിവരും സംഘത്തിലുണ്ട്.
കഴിഞ്ഞ ജനുവരി രണ്ടിനു ജയ്ഷെ മുഹമ്മദ് ഭീകരരാണു പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ഭീകരാക്രമണം നടത്തിയത്. ഏഴു സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
Discussion about this post