മുംബൈ: മുംബൈയില്‍ സ്ഫോടന പരമ്പരയില്‍ പത്ത് പേര് കുറ്റക്കാരെന്ന് കോടതി. 2002 ഡിസംബര്‍ മുതല്‍ 2003 മാര്‍ച്ചുവരെ നടന്ന മൂന്നു സ്ഫോടനക്കേസുകളിലാണ് കോടതി വിധി പറഞ്ഞത്.
കേസില്‍ മൂന്നു പ്രതികളെ ജഡ്ജി പി.ആര്.ദേശ്മുഖ് വെറുതെ വിടുകയും ചെയ്തു. നദീം പലോബ, ഹാരുണ്‍ ലോഹര്‍, അദ്നാന് മുല്ല എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
2002 ഡിസംബര്‍ മുതല്‍ നാലു മാസത്തിനിടെ മുംബൈയിലെ വിവിധ ഇടങ്ങളില്‍ മൂന്നു സ്ഫോടനങ്ങളാണുണ്ടായത്. 2002 ഡിസംബര്‍ ആറിന് മദ്ധ്യ മുംബൈ റെയില്‍വെ സ്റ്റേഷനിലെ റെസ്റ്റോറന്റിലാണ് ആദ്യ സ്ഫോടനം ഉണ്ടായത്. 2003 ജനുവരി 27 നാണ് രണ്ടാം സ്ഫോടനം ഉണ്ടായത്. 2003 മാര്‍ച്ച് 13 ന് മുലുന്ദ് റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിനിലായിരുന്നു മൂന്നാം സ്ഫോടനം നടന്നത്. മൂന്നു സ്ഫോടനങ്ങളിലുമായി 12 പേരാണ് കൊല്ലപ്പെട്ടത്. 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Discussion about this post