വടകര: ആര്‍എംപി സ്ഥാനാര്‍ത്ഥി കെ.കെ രമയ്ക്കെതിരെ രണ്ട് അപരരെ മത്സരരംഗത്ത് അവതരിപ്പിച്ച് സിപിഎം നീക്കം. കെ.കെ രമ എന്ന പേരിലും, ടിപി രമ എന്ന പേരിലും ഉള്ള രണ്ട് പേര് വടകരയില്‍ പത്രിക നല്‍കിയിട്ടുണ്ട്. ഇതില്‍ കെ.കെ രമ എന്ന പേര് തന്നെ അനുവദിക്കണമെന്നാണ് അപരകളിലൊരാളുടെ വാദം. രണ്ട് രമമാരും സിപിഎം അനുഭാവികളാണ്.
അപരര്‍ക്ക് എന്ത് പേര് അനുവദിക്കണം എന്ന് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച മൂന്ന് പേരെയും വരണാധികാരി വിളിപ്പിച്ചിട്ടുണ്ട്. ചില സ്ഥാനാര്‍ത്ഥിയ്ക്ക് വിട്ട് പേര് നല്കി കൊണ്ട് പ്രശ്നം പരിഹരിക്കാനാവുമോ എന്നാണ് വരണാധികാരിയുടെ ആലോചന.
അതേസമയം അപരരെ നിര്‍ത്തുന്നത് രാഷ്ട്രീയ മര്യാദയല്ല എന്ന ആക്ഷേപം സിപിഎമ്മിനകത്ത് നിന്ന് തന്നെ ഉയര്‍ന്നിട്ടുണ്ട്. ഒരു പ്രമുഖ ചാനല്‍ നടത്തിയ പ്രമുഖ നേതാക്കള്‍ മാത്രം പങ്കെടുത്ത ചര്‍ച്ചയില്‍ രാഷ്ട്രീയ മര്യാദ വച്ച് കേരളത്തില്‍ അപരന്മാരെ നിര്‍ത്തില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും തങ്ങളും അപരരെ നിര്‍ത്തില്ലെന്ന് അറിയിച്ചു. അപരസാന്നിധ്യം രാഷ്ട്രീയ മര്യാദയല്ലെന്നായിരുന്നു കോടിയേരിയുടെ വിലയിരുത്തല്‍. എന്നാല്‍ ഇതെല്ലാം വെറും വ്യാജ വാഗ്ദാനം എന്ന് തെളിയിക്കുകയാണ് വടകരയിലെ അപരസാന്നിധ്യം.
സിപിഎമ്മിന്റെ പരാജയം സമ്മതിക്കലാണ് വടകരയില്‍ അപരരെ നിര്‍ത്തലിന് പിന്നിലെന്ന് ആര്‍എംപി നേതാക്കള്‍ ആരോപിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനും മണ്ഡലത്തില്‍ അപരനുണ്ട്.
Discussion about this post