തിരുവനന്തപുരം: ദേവസ്വംബോര്‍ഡിലെ നിയമനം ഏറ്റെടുക്കണമെന്ന് ഇതുവരെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ നിയമനങ്ങള്‍ ഏറ്റെടുക്കുന്നതിനായി പ്രത്യേകചട്ടങ്ങള്‍ തയാറാക്കി സര്‍ക്കാരിന് നല്‍കിയെന്നും പിഎസ്സി. നിയമനങ്ങള്‍ ഏറ്റെടുക്കാന്‍ പിഎഎസ്സി തയ്യാറാണെന്ന് ചെയര്മാന് കെ.എസ്. രാധാകൃഷ്ണന് പറഞ്ഞു.. നിയമനങ്ങള്‍ ഏറ്റെടുക്കുന്നത് ഹിന്ദുമതാചരത്തിന് ഒരുതരത്തിലും എതിരാകില്ല. നിയമനങ്ങള്‍ ഏറ്റെടുക്കാന്‍ പിഎസ്സി പൂര്‍ണമായും സജ്ജമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രങ്ങളിലെ ആചാരനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ശാന്തി, കഴകം തുടങ്ങിയ തസ്തികളിലെ നിയമനച്ചുമതല ദേവസ്വംബോര്‍ഡിന് തന്നെയായിരിക്കും. ക്ലര്‍ക്ക്, എഞ്ചിനീയര്‍, തുടങ്ങിയ മറ്റ് തസ്തികകളിലെ നിയമനമാണ് പിഎസ്സിക്ക് വിടുന്നത്. പിഎസ്സിയുടെ ഒരുവിഭാഗത്തിന് ചെയ്യാന്‍ കഴിയുന്ന ജോലിക്കായി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് എന്ന സ്ഥാപനം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
Discussion about this post