കോട്ടയം: ക്രിസ്തുമത വിശ്വാസികള്‍ക്കിടയിലെ മിശ്രവിവാഹം സംബന്ധിച്ചു വീണ്ടും വിവാദ പ്രസ്താവനയുമായി വീണ്ടും ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ രംഗത്ത്. ക്രിസ്തുമത വിശ്വാസികള്‍ക്കിടയിലെ പെണ്‍കുട്ടികളെ ലൗ ജിഹാദും എസ്എന്‍ഡിപിയുടെ നിഗൂഢ അജണ്ടയുമെക്കെ വഴി തട്ടിക്കൊണ്ടു പോകുന്നെന്നു അദ്ദേഹം ആരോപിച്ചു. മുസ്ലിം ഹിന്ദു യുവാക്കള്‍ക്കൊപ്പം പെണ്‍കുട്ടികള്‍ പോകുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണം. മിശ്രവിവാഹം ക്രൈസ്തവ തനിമയെയും ശൈലിയെയും തകര്‍ക്കുമെന്നും ബിഷപ്പ് കോട്ടയത്ത് പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപതയുടെ പത്താമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാത്യു ആനിക്കുഴിക്കാട്ടില്‍. മിശ്രവിവാഹത്തെ സഭാവിശ്വാസികള്‍ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post